രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsയുവകലാസാഹിതി ദുബൈ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: യുവകലാസാഹിതി ദുബൈ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്തിന്റെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ 120ഓളം പേർ രക്തദാനം നിർവഹിച്ചു.ആരോഗ്യ മേഖലയിലടക്കം സമൂഹ നന്മക്കുതകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വിത്സൻ തോമസ്, പ്രസിഡന്റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ എന്നിവർ പറഞ്ഞു.
ദുബൈ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളുടെ സഹകരണത്തോടെ പ്രസിഡന്റ് ജോൺ ബിനോ കാർലോസ്, സെക്രട്ടറി സർഗ റോയ്, ട്രഷറർ അക്ഷയ സന്തോഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാനം നിർവഹിച്ച എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദുബൈ യുവകലാ സാഹിതി തുടർച്ചയായ അഞ്ചാം വർഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

