രക്തദാന ക്യാമ്പ് ഇന്ന്
text_fieldsപ്രവാസി വെൽഫെയർ അസോസിയേഷനും ചിലങ്ക ഡാൻസ് ഗ്രൂപ്പും സംയുക്തമായി ചേർന്ന് നടത്തുന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കുന്നു
ദുബൈ: പ്രവാസി വെൽഫെയർ അസോസിയേഷനും ചിലങ്ക ഡാൻസ് ഗ്രൂപ്പും സംയുക്തമായി ചേർന്ന് നടത്തുന്ന ബ്ലഡ് ഡോണേഷൻ ക്യാമ്പ് ജൂലൈ 28ന് ദുബൈ കുവൈത്ത് ഹോസ്പിറ്റലിൽ രാവിലെ ഒമ്പത് മുതൽ 12 വരെ നടക്കും.
വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ബ്രൗഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. നിഹാസ് ഹാഷിം, ഷാജഹാൻ, സബീർ, നൗഫൽ, സുഹ്രി എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കൾ നയിക്കുന്ന കൂട്ടായ്മയാണ് പ്രവാസി വെൽഫെയർ അസോസിയേഷൻ.

