സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി
text_fieldsദുബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മത്രൂഷി ടൈഗേഴ്സ് സ്പോർട്സ് ക്ലബും ബ്ലഡ് ഡോണേഴ്സ് ഫോർയുവും സംയുക്തമായി ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ രക്തദാന ക്യാമ്പ് നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ മൂന്നു വരെ നീണ്ടു നിന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ബ്ലഡ് ഡോണേഴ്സ് കമ്മിറ്റി അംഗം മനൂവ് സംസാരിച്ചു.
ഇന്ത്യൻ കായിക മേഖലയിലെ വളർച്ചയെ കുറിച്ച് മത്രൂഷി സ്പോർട്സ് ക്ലബ് മാനേജർ ഷബീർ, വൈസ് പ്രസിഡന്റ് ഫർഷാദ്, സെക്രട്ടറി അസറുദ്ദീൻ, ജോയന്റ് സെക്രട്ടറി റിസ്വാൻ ട്രഷറർ അലിം എന്നിവർ സംസാരിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ദുബൈ കായിക ചാരിറ്റി പ്രവർത്തനമായി മുന്നോട്ടുപോകുന്ന ക്ലബ് ആണ് മത്രൂഷി ടൈഗർ സ്പോർട്സ് ക്ലബ് ദുബൈ.

