Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ...

ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
Blood donation
cancel

ദു​ബൈ: 'ര​ക്തം ന​ൽ​കൂ... പു​ഞ്ചി​രി സ​മ്മാ​നി​ക്കൂ...' എ​ന്ന സ​ന്ദേ​ശ​വു​മാ​യി യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​ഗോ​ട്​ ജി​ല്ല ക​മ്മി​റ്റി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ കൈ​ൻ​ഡ്​​​നെ​സ്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ യു.​എ.​ഇ​യു​ടെ അ​മ്പ​താം ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ര​ണ്ടി​ന്​ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ര​ണ്ടു​വ​രെ ല​ത്തീ​ഫ ഹോ​സ്​​പി​റ്റ​ലി​ൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ടെൻറി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ക്കു​ക. ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ്​ സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന​തെ​ന്ന് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഫ്​​സ​ൽ മെ​ട്ട​മ്മ​ൽ, കൈ​ൻ​ഡ്​​​നെ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ടീം ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ വ​യ​നാ​ട്, സി​യാ​ബ് തെ​രു​വ​ത്ത്​ എ​ന്നി​വ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്​​സ​ൽ മെ​ട്ട​മ്മ​ൽ, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്ങ​ൽ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ കാ​ഞ്ഞ​ങ്ങാ​ട്, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, സ​ലാം ത​ട്ടാ​നാ​ച്ചേ​രി, ഫൈ​സ​ൽ മു​ഹ്​​സി​ൻ ത​ള​ങ്ക​ര, അ​ഷ്‌​റ​ഫ് പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Blood Donation Camp in connection with National Day
Next Story