Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ സെന്റർ രക്തദാന ക്യാമ്പ്
text_fieldsbookmark_border
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങ്
അജ്മാൻ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ഐ.എസ്.സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ യു.എ.ഇ), ഓൾ കേരള പ്രവാസി അസോസിയേഷൻ, കുന്നംകുളം എൻ.ആർ.ഐ എന്നിവരും സഹകരിച്ചു. 200ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു.
മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും ക്യാമ്പില്‍ പങ്കെടുത്തു.
Next Story

