Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ മലയാളി കൂട്ടായ്മ രക്തദാന ക്യാമ്പ്
text_fieldsbookmark_border
ഷാർജ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഷാർജ: ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററുമായി സഹകരിച്ച് അബൂ ഷഗാര റെയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്ററിൽ ഷാർജ മലയാളി കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
24ാമത്തെ തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനുവരി 10 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ 9.30 വരെ നടത്തിയ രക്തദാന ക്യാമ്പിൽ 110 പേർ രജിസ്റ്റർ ചെയ്യുകയും 105 പേർ രക്തദാനം നൽകുകയും ചെയ്തു.
ഷാർജ മലയാളി കൂട്ടായ്മ പ്രസിഡന്റ് സിറാജ് കാട്ടുകുളം, സെക്രട്ടറി ലക്ഷ്മി സജീവ്, ട്രഷറർ കെ.വി ജയരാജ്, ജനറൽ കൺവീനർ രജീഷ് താഴെപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Next Story

