ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ രക്തദാന ക്യാമ്പ്
text_fieldsഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഖോര്ഫക്കാന്: ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആരോഗ്യ ബോധവത്കരണവും രക്തദാന ക്യാമ്പും നടത്തി. മുന്നൂറിലധികം പേർ പങ്കെടുത്തു. ഖോർഫക്കാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഡോ. ലമ്യ സാലെ(കാർഡിയോളജിസ്റ്റ് ), ഡോ. ഒസാമ സെയ്ദ് അഹമ്മദ് (ഒഫ്താൽമോളജിസ്റ്റ്), ഡോ. ദഫല്ല ഹാഷിം (നെഫ്രോളജിസ്റ്റ്), ഡോ. ജേക്കബ് ജയൻ (ഫിസിഷ്യൻ), ഡോ. അശോക് കുമാർ മേനോൻ (ഡെന്റൽ സർജൻ), ഡോ. അഞ്ജു അഭിഷേക് (ഡെന്റിസ്റ്റ്), ഷൈൻ കുര്യാക്കോസ് (ഡയറ്റീഷ്യൻ) എന്നിവർ ഇവിടെയെത്തിയവരെ പരിചരിച്ചു. ലൈഫ് ഫാർമസിയും അൽ സാഹിൽ ഒപ്റ്റിക്കൽസും സഹകരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് അരുൺ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മുരളീധരൻ, ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ, കൺവീനർമാരായ വിനോയ് ഫിലിപ്പ്, കുര്യൻ ജെയിംസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രീമസ് പോൾ, സീനി ജമാൽ, കെ.ജി. ബിജു, മൊയ്തു, സൈനുദ്ദീൻ, രോഹിത്, മജീദ്, സുകുമാരൻ, റാംസൺ, അംഗങ്ങളായ അഹമ്മദ് കബീർ, അബ്ദുൽ അസീസ്, കമറുദ്ദീൻ തുടങ്ങിയവരും നഴ്സിങ് സ്റ്റാഫുകളും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

