ബി.ജെ.പി ഗൂഢാലോചന: കേരളീയര്‍ ജാഗരൂകരാകണം –കാസിം ഇരിക്കൂര്‍
text_fieldsദുബൈ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിെൻറ മറവില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ സമാധാനവും മത സൗഹാര്‍ദ്ദവും കാംക്ഷിക്കുന്ന മുഴുവന്‍ കേരളീയരും ജാഗരൂകരായിരിക്കണമെന്ന് ഐ. എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ കാസിം ഇരിക്കൂര്‍ ഓര്‍മ്മപ്പെടുത്തി. യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ നട അടച്ച് പോകാന്‍ ഉപദേശം നല്‍കിയത് താനാണ് എന്ന ശ്രീധരന് പിളളയുടെ വെളിപ്പെടുത്തല്‍ ഗൗരവമുളളതാണ്. സുപ്രീം കോടതി വിധി പിച്ചിച്ചീന്താനാണ് അദ്ദേഹം ശ്രമിച്ചത്.
കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ട കുറ്റമാണിത്. കേരളത്തെ ഗുജറാത്താക്കാനുളള ബി.ജെ.പി നീക്കത്തില്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും പങ്കാളിയായത് വിഷയത്തിെൻറ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പ്രളയാനന്തരം പാരസ്പര്യത്തിെൻറയും ഐക്യത്തിെൻറയും ഉദാത്ത മാതൃക കേരളത്തിന് കാണിച്ചുകൊടുത്ത കേരള ജനത, ഇന്ന് ധ്രൂവീകരണത്തിെൻറയും ഭിന്നിപ്പിെൻറയും പാതയിലാണ്. ശബരിമല വിഷയം വര്‍ഗ്ഗീയ മുതലെടുപ്പിനുളള സുവര്‍ണ്ണാവസരമാക്കി മാറ്റാനുളള ഹിന്ദുത്വശക്തികളുടെ നീക്കമാണ് നമ്മുടെ നാടിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നത്. തീവ്ര വലതുപക്ഷത്തിെൻറ മുന്നേറ്റം ചെറുത്തുതോല്‍പ്പിക്കാന്‍ പ്രവാസി സമൂഹം ഒത്തൊരുമിച്ച് പ്രതിരോധം തീര്‍ക്കണമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം.