പോർച്ചുഗീസ് ബാലെൻറ പിറന്നാളാഘോഷത്തിന് ദുബൈ പൊലീസ് മ്യൂസിയം വേദിയായി
text_fieldsദുബൈ: ജനങ്ങൾക്ക് സുരക്ഷയും സന്തോഷവും സാധ്യമാക്കുന്ന ഏതൊരു ഉദ്യമത്തിനും ദുബൈ പൊലീസ് പിന്തുണയുമായുണ്ടാവും. യു.എ.ഇ പൗരൻമാർക്ക് മാത്രമല്ല, ഇവിടെ താമസിക്കുന്ന 200 ലേറെ ദേശങ്ങളിൽ നിന്നുള്ള ആളുകൾക്കും സന്ദർശക വിസയിൽ എത്തുന്നവർക്കും ഒരേ പരിഗണന ലഭിക്കും. എട്ടുവയസുകാരെൻറ പിറന്നാളാഘോഷം നടത്താൻ ദുബൈ പൊലീസ് അക്കാദമിയിൽ വേദി അഭ്യർഥിച്ച പോർച്ചുഗീസ് ദമ്പതികൾക്ക് ലഭിച്ച പ്രതികരണവും സ്വീകരണവുമാണ് ദുബൈ പൊലീസ് നടത്തുന്ന ജനമൈത്രി പ്രവർത്തനത്തിെൻറ അവസാന ഉദാഹരണം.
ദുബൈ പൊലീസ് അക്കാദമിയിൽ ഇൗയിടെ ആരംഭിച്ച മ്യൂസിയം കണ്ടപ്പോഴാണ് മകൻ അവോൻസോ ഡോറാട്സോയുടെ പിറന്നാൾ ആഘോഷം ഇവിടെ നടത്തിയാൽ ഉഷാറാകുമെന്ന് മാതാപിതാക്കൾക്ക് തോന്നിയത്. ഉടനേ തന്നെ ഇക്കാര്യം പറഞ്ഞ് ഒരു കത്തയച്ചു. മകന് സർപ്രൈസ് കൊടുക്കാൻ പൊലീസ് മ്യൂസിയം വേദി നൽകാമോ എന്ന അപേക്ഷ കണ്ട് സർപ്രൈസ് ആയിപ്പോയത് മ്യൂസിയം മേധാവി സെക്കൻറ് ലഫ്. മൻസൂർ മൻസൂരിയാണ്.
ഇങ്ങിനെ ഒരു അപേക്ഷ വന്ന വിവരം അക്കാദമി തലവൻ അസി. കമാൺഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഫരീദിനെ അറിയിച്ചു. കേൾക്കേണ്ട താമസം വേദി മാത്രമല്ല എല്ലാ സൗകര്യങ്ങളുമൊരുക്കി ആഘോഷം കെേങ്കമമാക്കി നൽകാൻ അദ്ദേഹത്തിെൻറ നിർദേശമെത്തി.
ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരും ബാൻറ് സംഘവും ആധുനിക വാഹനങ്ങളുമെല്ലാം അകമ്പടിയായ വേദിയിൽ വെച്ച് നിറയെ കൂട്ടുകാർക്കും സമ്മാനങ്ങൾക്കുമൊപ്പം അവോൻസോ കേക്ക് മുറിച്ചു. വലുതാകുേമ്പാൾ താനും ഒരു പൊലീസുകാരനാവും എന്നു പറഞ്ഞാണ് ജൻമദിനക്കുട്ടി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
