Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right20 ലക്ഷം ദിർഹത്തി​െൻറ...

20 ലക്ഷം ദിർഹത്തി​െൻറ ബിറ്റ്​ കോയിൻ തട്ടിപ്പ്​; ഒരാൾ പിടിയിൽ

text_fields
bookmark_border
20 ലക്ഷം ദിർഹത്തി​െൻറ ബിറ്റ്​ കോയിൻ തട്ടിപ്പ്​; ഒരാൾ പിടിയിൽ
cancel

ദുബൈ: ബിറ്റ്​കോയിൻ നൽകാമെന്ന്​ പറഞ്ഞ്​ 20 ലക്ഷം ദിർഹം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ ഷാർജ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.  സി.​െഎ.ഡികളുടെ സഹായത്തോടെയാണ്​ വമ്പൻ തട്ടിപ്പ്​ പൊലീസ്​ തകർത്തത്​. ഇന്ത്യൻ വംശജനാണ്​ പാകിസ്​താനികളുടെ തട്ടിപ്പിന്​ ഇരയായത്​. മുമ്പ്​ ബിറ്റ്​കോയിനിൽ നിക്ഷേപമിറക്കി ലാഭം നേടിയിട്ടുള്ള ഇന്ത്യക്കാരൻ ആ പരിചയം വെച്ചാണ്​ വീണ്ടും ബിറ്റ്​കോയിനിൽ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങിയത്​. തുടർന്ന്​ ഒാൺലെനിൽ നിന്ന്​ പാകിസ്​താൻകാരനായ​ ബിറ്റ്​കോയിൻ വിൽപനക്കാരനെ കണ്ടെത്തി​. ഇയാളുമായി 2000,500 ദിർഹത്തിന്​ കച്ചവടമുറപ്പിച്ചു. തുടർന്ന്​ ഷാർജയിൽ താമസിക്കുന്ന പാകിസ്​താൻ സ്വദേശിക്ക്​ പണം ​െകെമാറിയാൽ ബിറ്റ്​കോയിൻ നൽകാമെന്ന്​ ഇടപാടുകാരൻ അറിയിച്ചു. 

ഷാർജയിൽ ഒരു മാളിലെ കോഫി ഷോപ്പിൽ പാകിസ്​താൻ സ്വദേശിയെ കണ്ടുമുട്ടിയ ഇന്ത്യക്കാരൻ പണം അയാളെ ഏൽപ്പിച്ചു. ബിറ്റ്​ കോയിൻ ത​​​െൻറ ലാപ്​ടോപ്പിൽ ഉണ്ടെന്നും ഇൻറർനെറ്റിന്​ വേഗം കുറവായതിനാൽ കൈമാറ്റം വൈകുമെന്നും ഇന്ത്യക്കാരനെ വി​ശ്വസിപ്പിച്ച പാകിസ്​താനി പാർക്കിങ്​ സ്​ഥലത്ത്​ കാറിൽ ഭാര്യയുണ്ടെന്നും അവരോട്​ സംസാരിച്ചിട്ട്​ വരാമെന്നും പറഞ്ഞ്​ മുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും ഇയാ​െള കാണാതായതോടെ ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച്​ ഒാഫ്​ ആയിരുന്നു. തട്ടിപ്പ്​ മനസിലായ ഇന്ത്യക്കാരൻ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി പിടിയിലായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbitcoinmalayalam news
News Summary - bitcoin-uae-gulf news
Next Story