ബിസ്മി ഗ്രൂപ് എം.ഡി മുഹമ്മദ് ഹാരിസിന് ഗോൾഡ് കാർഡ്
text_fieldsദുബൈ: റീെട്ടയിൽ- ഹോൾസെയിൽ രംഗത്തെ പ്രമുഖ സ്ഥാപനമായ ബിസ്മി ഇൻറർനാഷനൽ ജനറൽ ട്രേഡിങ് മാനേജിങ് ഡയറക്ടർ പുന്നിലത്ത് മുഹമ്മദ് ഹാരിസിന് യു.എ.ഇ സർക്കാറിെൻറ ഗോൾഡ് കാർഡ് വിസ. യു.എ.ഇയുടെ വ്യാപാര മേഖലയിൽ മികച്ച നിക്ഷേപം നടത്തുന്ന സംരംഭകർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച ദീർഘകാല താമസത്തിനുള്ള വിസ ദുബൈ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുഹമ്മദ് ഹാരിസ് ഏറ്റുവാങ്ങി.
സാധാരണ ജീവനക്കാരനായി യു.എ.ഇയിൽ പ്രവർത്തനമാരംഭിച്ച തന്നെപ്പോലൊരാൾക്ക് നിരവധി ശാഖകളുള്ള സ്ഥാപനം ഉണ്ടാക്കാനും വളർത്തിയെടുക്കാനും യു.എ.ഇ ഭരണനായകരും സ്വദേശികളും പ്രവാസികളും നൽകിയ പിന്തുണ അതുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. യു.എ.ഇ തന്നിലർപ്പിച്ച വിശ്വാസത്തിന് പകരമായി കൂടുതൽ സ്ഥാപനങ്ങളുമായി രാജ്യത്തിനും ഇവിടത്തെ ജനതക്കും സേവനമർപ്പിക്കുമെന്നും മുഹമ്മദ് ഹാരിസ് കൂട്ടിച്ചേർത്തു.ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെ പത്തിലേറെ ഒൗട്ട്ലെറ്റുകളാണ് ബിസ്മിക്ക് യു.എ.ഇയിൽ ഉള്ളത്. കൂടുതൽ ഷോറൂമുകൾക്ക് വരുംനാളുകളിൽ തുടക്കം കുറിക്കും. BISMI.COM എന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റും വൈകാതെ സജ്ജമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
