Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പറവകൾക്ക് വെള്ളവുമായി ദിബ്ബ അൽ ഹിസൻ നഗരസഭ
text_fieldsbookmark_border
ഷാർജ: ഷാർജയുടെ ഒമാൻ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ദിബ്ബ അൽ ഹിസൻ സായിദ് വർഷത്തിന് പിന്തുണയേകുന്നത് പറവകൾക്ക് കുടിവെള്ളം പദ്ധതിയുമായാണ്. കൊടും ചൂടിൽ ചിറക് തളർന്ന് വീഴുന്ന പറവകൾ മരുഭൂമിയിലെ സ്ഥിരം കാഴ്ച്ചയാണ്. സന്ദർശകരായ പക്ഷികളാണ് ഇതിന് ഇരയാവാറുള്ളത്. ഒമാൻ പ്രദേശമായ ദിബ്ബ അൽ ബയായോടും മുസന്ദം ദ്വീപിനോടും ചേർന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ട് നിരവധി പക്ഷികൾ എത്തുന്ന മേഖലയാണിത്. കടലോരത്തോട് ചേർന്ന് നിൽക്കുന്ന മരങ്ങളിലും മറ്റും പക്ഷികളെത്തുന്നു. പ്രദേശത്ത് 250 കുടിവെള്ള തൊട്ടികൾ പക്ഷികൾക്കായി സ്ഥാപിച്ച് കഴിഞ്ഞു നഗരസഭ. കടലോര–മലയോര ഉദ്യാനങ്ങൾ, കോർണീഷ്, ബീച്ച് റോഡ്, പുൽമേടുകൾ എന്നിവിടങ്ങളിലാണ് തൊട്ടികൾ സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
