പക്ഷികളെ വേട്ടയാടുന്ന ഉപകരണങ്ങള്‍ പിടികൂടി
text_fieldsഷാര്‍ജ: പക്ഷികളെ അവരുടെ ശബ്ദം അനുകരിച്ച് പിടികൂടാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പിടികൂടി. ഷാര്‍ജ പരിസ്ഥിതി സംരക്ഷ വിഭാഗം ഈ മാസം വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 155 ഉപകരണങ്ങള്‍ കണ്ടെത്തിയത്. ത്തരം ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിതമാണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 252 ഇത്തരം ഉപകരണങ്ങളും പിടികൂടിയിരുന്നതായി വകുപ്പ് ചെയര്‍പേഴ്സന്‍ ഹന സെയിഫ് ആല്‍ സുവൈദി പറഞ്ഞു. ഉപകരണങ്ങളിലൂടെ പക്ഷി ശബ്ദം പുറപ്പെടുവിച്ച് അവരെ ആകര്‍ഷിക്കുകയും വെടിവെച്ചും വലവിരിച്ചും പിടിക്കുകയുമാണ് വേട്ടക്കാരുടെ രീതി.
വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പോലും ഇത്തരത്തില്‍ വേട്ടയാടുന്നത് കണക്കിലെടുത്താണ് ഇത്തരം ഉപകരണങ്ങള്‍ക്ക് നിരോധനം കൊണ്ട് വന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നത് ഉറപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വേടന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് വ്യാപക പരിശോധനയാണ് നടന്ന് വരുന്നതെന്ന് സുവൈദി എടുത്ത് പറഞ്ഞു.