സി.സി. മുകുന്ദൻ എം.എൽ.എയുടെ ജീവചരിത്രം
text_fieldsസി.സി. മുകുന്ദൻ എം.എൽ.എയുടെ ജീവചരിത്രം ‘വിശപ്പും വിവേചനവും’ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു
ഷാർജ: സി.സി. മുകുന്ദൻ എം.എൽ.എയുടെ ജീവചരിത്രം ‘വിശപ്പും വിവേചനവും’ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനും കേരള വർമ കോളജ് മുൻ പ്രഫസറുമായ വിജി തമ്പി, സി.സി. മുകുന്ദൻ, സോണിയ തമ്പി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. യുവസംരഭകൻ ബിജു പുളിക്കൽ സ്വാഗതം പറഞ്ഞു. ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട് ആമുഖ പ്രഭാഷണം നിർവഹിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി പുസ്തകം പരിചയപ്പെടുത്തി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളായ ഇ.വൈ. സുധീർ, യൂസഫ് സഗീർ, യുവകലാസ ഹിതി അസി. സെക്രട്ടറി പ്രതീഷ് ചിതറ, പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികാലം മുതൽ എം.എൽ.എ ആകുന്നത് വരെയുള്ള കഠിനമായ ജീവിത കാലഘട്ടങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വലപ്പാട് സ്വദേശി ലാൽ കച്ചില്ലമാണ് രചയിതാവ്. പുസ്തകങ്ങളിലെ രേഖചിത്രങൾ വരച്ചത് വിശേശ്വരയ്യ ആർട്ട്സ് ആൻഡ് സയൻസ് സീനിയർ ആർട്ടിസ്റ്റ് എസ്.കെ. അന്തിക്കാട്. ചെറുപ്പക്കാലത്തെ ദരിദ്ര്യമാർന്ന ജീവിതകാലഘട്ടത്തിൽ തൃശൂരിലെയും അന്തിക്കാട്ടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും കർഷക - ചെത്ത് തൊഴിലാളികളുടെ ജീവിതവും സമര പോരാട്ടങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

