വാഹനങ്ങൾക്ക് ഇന്ധനമായി പാചകയെണ്ണയിൽനിന്ന് ബയോഡീസൽ
text_fieldsപാചകയെണ്ണയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ബയോഡീസൽ ഉപയോഗിച്ച് ഓടുന്ന ഡെലിവറി വാഹനം
അബൂദബി: യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ ബാക്കിവരുന്ന പാചകയെണ്ണ ഇന്ധനമേകുന്നത് നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്ക്. ദൈനംദിന ഉപയോഗത്തിനുശേഷം ബാക്കിയാകുന്ന പാചകയെണ്ണ പൂർണമായും ബയോഡീസലാക്കി മാറ്റിയാണ് ഊർജ പുനരുപയോഗത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കരുത്തേകുന്നത്. കാർബൺ ബഹിർഗമനനിരക്ക് വലിയ തരത്തിൽ കുറക്കുന്നതിന് പദ്ധതി സഹായിക്കുന്നുണ്ട്.
യു.എ.ഇയിലെ പ്രമുഖ എനർജി കമ്പനിയായ ന്യൂട്രൽ ഫ്യൂവൽസുമായി സഹകരിച്ചാണ് പാചകയെണ്ണയിൽ നിന്നുള്ള ബയോഡീസൽ നിർമിക്കുന്നത്. ലുലു സ്റ്റോറുകളിൽനിന്ന് ശേഖരിക്കുന്ന ബാക്കിവരുന്ന ദൈനംദിന പാചക യെണ്ണ, ന്യൂട്രൽ ഫ്യൂവൽസിന്റെ പ്ലാന്റിലാണ് ബയോഡീസലാക്കി മാറ്റുന്നത്.
കൃത്യമായ ശാസ്ത്രീയ രീതികളിലാണ് പ്രവർത്തനം. യു.എ.ഇയുടെ സുസ്ഥിരതാ ലക്ഷ്യത്തിന് വേഗത പകരുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതി. പ്ലാസ്റ്റിക് ബോട്ടിലുകളുടെയും കാനുകളുടെയും റീസൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് വെൻഡിങ് മെഷീനുകൾ നേരത്തെ തന്നെ ലുലു സ്റ്റോറുകളിൽ സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 90 ശതമാനത്തോളം കുറച്ചും, റീയൂസബിൾ ബാഗുകൾക്ക് മികച്ച പ്രോത്സാഹനം നൽകിയും പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പിന്തുണ നൽകുന്ന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

