Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right20 വർഷത്തെ മാധ്യമ...

20 വർഷത്തെ മാധ്യമ പ്രവർത്തനത്തിന്​ വിരാമം; ബിൻസാൽ നാട്ടിലേക്ക്​

text_fields
bookmark_border
binsal with imf
cancel
camera_alt

ദുബൈയിലെ മാധ്യമ കൂട്ടായ്മ അംഗങ്ങൾക്കൊപ്പം ബിൻസാൽ അബ്​ദുൽ ഖാദർ

ദുബൈ: യു.എ.ഇ ദേശീയ വാർത്ത ഏജൻസിയായ വാമിന്‍റെ മുൻ എക്സിക്യുട്ടീവ്​ എഡിറ്ററും മലയാളിയുമായ ബിൻസാൽ അബ്​ദുൽ ഖാദർ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നു. റേഡിയോ അവതാരകനായി പ്രവാസ ലോകത്ത്​ മാധ്യമ പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം പിന്നീട്​ ഏറെകാലം ഗൾഫ്​ ന്യൂസിലായിരുന്നു. ഇവിടെ നിന്നാണ്​ ദേശീയ വാർത്ത ഏജൻസിയായ വാമിൽ എക്സിക്യുട്ടീവ്​ എഡിറ്റർ പദവിയിലെത്തുന്നത്​.

വാമിന്​ വേണ്ടി വിവിധ രാജ്യങ്ങളിലെ പ്രസിഡന്‍റ്​, പ്രധാന മന്ത്രിമാർ ഉൾപ്പെടെ ലോക നേതാക്കളുമായി ബിൽസാൽ നടത്തിയ അഭിമുഖങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. മാധ്യമ പ്രവർത്തനത്തിനപ്പുറത്ത്​ സാമൂഹിക രംഗത്തും ശ്രദ്ധേയമായ നിരവധി ഇടപെടലുകളും ഇദ്ദേഹം നടത്തിയിരുന്നു​. മാധ്യമ രംഗത്ത്​ ഒട്ടേറെ അവസരങ്ങൾ സമ്മാനിച്ച ഇടമാണ്​ യു.എ.ഇയെന്ന്​ ദുബൈയിൽ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ബിൽസാൽ പറഞ്ഞു. ഒരു പക്ഷെ, മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ഇത്രയും അവസരങ്ങൾ ലഭിക്കുമായിരുന്നില്ല. വിത്യസ്തരായ അനേകം മനുഷ്യരുമായി ഇടപഴകാനും ആശയ വിനിമയം നടത്താനും അവരുടെ ജീവിതം അടുത്തറിയാനും സാധിച്ചുവെന്നതാണ്​ മാധ്യമ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ കൈപ്പമംഗലം സ്വദേശിയായ ബിൻസാൽ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ശേഷമാണ്​ പ്രവാസം തെരഞ്ഞെടുക്കുന്നത്​. മാധ്യമ രംഗത്തു നിന്ന്​ ഇടവേളയെടുത്ത്​ അഭിഭാഷക വേഷം വീണ്ടും അണിയനാണ്​ തീരുമാനം. ശിഷ്ടകാലം കേരള ഹൈകോടതിയിലെ സീനിയർ അഭിഭാഷകനായ എം.ആർ ഹരിരാജിന്​ കീഴിൽ പ്രാക്ടീസ്​ ചെയ്യാനായാണ്​ നാട്ടിലേക്കുള്ള മടക്കം. ഖിസൈസിലെ കാലിക്കറ്റ്​ നോട്ട്​ ബുക്​ റസ്റ്റാറന്‍റിൽ നടന്ന മാധ്യമ കൂട്ടായ്മയുടെ യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, ടി. ജമാലുദ്ധീൻ, റോയ്​ റാഫേൽ, വനിത വിനോദ്​, സാദിഖ്​ കാവിൽ, ഷിനോജ്​ ശംസുദ്ദീൻ, സുരേഷ്​ വെള്ളിമറ്റം, മുഹമ്മദ്​ സാലിഹ്​, ടി.കെ മനാഫ്​, ജസിത സഞ്ജിത്ത്​, യാസർ അറഫാത്ത്​, ശ്രീരാജ്​ കൈമൾ, അനൂപ്​ കീച്ചേരി തുടങ്ങിയവർ പ​ങ്കെടുത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateUAE NewsGulf Newsreturn home
News Summary - Binsal returns home after 20 years of media work
Next Story