ഷാർജയിൽ കുട്ടികളുടെ ബിനാലെക്ക് തുടക്കം
text_fieldsഷാർജ: ആറാമത് കുട്ടികളുടെ ബിനാലെയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധി കാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പത്നി ശൈഖ ജവാഹർ ബിൻത് മുഹ മ്മദ് ആൽ ഖാസിമി നിർവ്വഹിച്ചു. ആറുരാജ്യങ്ങളിൽ നിന്നുള്ള 48 വ്യത്യസ്തമാർന്ന ആവിഷ്കാ രങ്ങളാണ് അൽ മുഖായിദിർ ആർട്സ് സെൻററിൽ ഒരുക്കിയിരിക്കുന്നത്.
ഭാവി അതിരുകളില ്ലാ ഭാവനക്കുമപ്പുറം എന്ന ശീർഷകത്തിലാണ് ഇത്തവണ ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. ഞങ്ങൾ നിങ്ങളെയും നിങ്ങളുടെ സ്വപ്നങ്ങളെയും ശ്രദ്ധിക്കുന്നുവെന്ന് ഉദ്ഘാടന ശേഷം കുട്ടികളുമായി നടത്തിയ കൂടികാഴ്ച്ചയിൽ ശൈഖ ജവാഹർ പറഞ്ഞു. കുറേ കലാപരിപാടികൾ അവതരിപ്പിക്കുകയല്ല ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നത്. മറിച്ച് തിളക്കമുള്ള ഭാവിയെ വാർത്തെടുക്കുകയന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് അവർ എടുത്ത് പറഞ്ഞു.
ആറു മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ ആവിഷ്കാരങ്ങളാണ് ബിനാലെയുടെ ചന്തം. ശീർഷകത്തെ അന്വർഥമാക്കുന്ന പ്രകടനങ്ങളാണ് ബിനാലെയിൽ പരക്കെ കാണുന്നത്. ആരോഗ്യമുള്ള മനുഷ്യർക്കപ്പുറം, ചലിക്കാനാവാതെ കിടക്കുന്ന നിരവധി പേർ ഭൂമിയിലുണ്ടെന്നും അവർക്ക് പറക്കുവാനുള്ള ചിറക് നൽകുന്നിടത്ത് വെച്ചാണ് യുവതലമുറയുടെ ദൗത്യത്തിന് കരുത്ത് വരുന്നതെന്നും മിറാക്ക്ൾ ചെയർ എന്ന ആവിഷ്കാരം എടുത്ത് പറയുന്നു. ഭാവിക്കായി ഉൗർജ്ജം കാത്ത് വെക്കുക എന്നതും പ്രധാനപ്പെട്ടതാണ്.
യാത്രക്കായി സൗരോർജത്തിൽ ഓടുന്ന സ്കൂട്ടർ മുന്നോട്ട് വെക്കുന്നതിലൂടെ ഈ സന്ദേശത്തിന് കരുത്ത് പകരുന്നു. 3494 എൻട്രികളാണ് ബിനാലെക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയത്. ഇതിൽ നിന്ന് ആറ്റികുറുക്കിയെടുത്ത 48 കലാരൂപങ്ങളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
