യെമനിൽ പരിക്കേറ്റ യു.എ.ഇ^സുഡാനി സൈനികരെ ശൈഖ് മുഹമ്മദ് ബിൻ സായിദ് സന്ദർശിച്ചു
text_fieldsഅബൂദബി: യെമനിൽ നിയമാനുസൃത സർക്കാറിനെ അധികാരത്തിലെത്തിക്കുകയും നിയമവാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന് പോരാടുന്ന അറബ് സഖ്യസേനയിൽ പ്രവർത്തിക്കവേ പരിക്കേറ്റ യു.എ.ഇ^ സുഡാൻ ൈസനികരെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശുപത്രിയിൽ സന്ദർശിച്ചു. യു.എ.ഇ ൈസനികൻ ഫദൽ അഹ്മദ് ആൽ മുഹൈരിയുടെയും മൂന്ന് സുഡാൻ സൈനികരുടെയും ആരോഗ്യ സ്ഥിതി അദ്ദേഹം ചോദിച്ചറിഞ്ഞു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും ആശുപത്രി ജീവനക്കാരുമായും സംസാരിച്ചു. പരിക്കേറ്റ ൈസനികർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കെട്ടയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രാർഥിച്ചു.
ൈശഖ് മുഹമ്മദ് ബിൻ സായിദിെൻറ സന്ദർശനത്തിൽ സൈനികർ നന്ദി പ്രകടിപ്പിച്ചു. ചികിത്സ പൂർത്തിയായാൽ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടി അറബ് സഖ്യസേനയിൽ പ്രവർത്തിക്കാൻ തിരിച്ചുപോകുമെന്ന് അവർ പറഞ്ഞു. പൗരന്മാരുടെ കാര്യത്തിൽ രാഷ്ട്ര നേതാക്കൾ പുലർത്തുന്ന ശ്രദ്ധയെ യു.എ.ഇ ൈസനികൻ ഫദൽ അഹ്മദ് ആൽ മുഹൈരിയുടെ പിതാമഹൻ പുകഴ്ത്തി.
എഫ്.എൻ.സി കാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഫെഡറൽ കസ്റ്റംസ് അതോറിറ്റി മേധാവി കമീഷണർ അലി ആൽ കഅബി, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് ആൽ മസ്റൂഇ, സായുധ സേന ജനറൽ കമാൻഡിലെ വിതരണ വിഭാഗം ചെയർമാൻ സ്റ്റാഫ് മേജർ മുഹമ്മദ് മുറാദ് ആൽ ബലൂഷി തുടങ്ങിയവരും ശൈഖ് മുഹമ്മദ് ബിൻ സായിദിനോടൊപ്പമുണ്ടയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
