ബിൻസുഖാത്ത് സെൻററിൽ ഇനി അടിയന്തര വിസ സ്റ്റാമ്പിങ് മാത്രം
text_fieldsദുബൈ: ദുബൈ എമിഗ്രേഷെൻറ ബിൻ സുഖാത്ത് സെൻററിലെ ഉപഭോക്തൃ സന്തോഷ കേന്ദ്രം അടിയന്ത ര താമസവിസ സ്റ്റാമ്പിങ്ങിന് മാത്രമാക്കിയതായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസി ഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ഇവിടെ വകുപ്പിെൻറ വിവിധ വിസ സേവനങ്ങൾ നേരേത്ത ലഭ്യമായിരുന്നു. എന്നാൽ, അടിയന്തരമായി വിസ സ്റ്റാമ്പ് ചെയ്യാനുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ ഓഫിസ് പാസ്പോർട്ടിൽ വിസ അടിക്കാനുള്ളവർക്ക് മാത്രമാക്കിയത്. വിസ അപേക്ഷ അടിയന്തര വിഭാഗത്തിൽ സമർപ്പിച്ചവർക്കാണ് ഇവിടെനിന്ന് സേവനം ലഭിക്കുക. ഇതര സേവനങ്ങൾക്കായി ഈ ഓഫിസിനെ ആശ്രയിച്ചിരുന്നവർ വകുപ്പിെൻറ അടുത്തുള്ള സെൻററിൽനിന്നോ ജി.ഡി.ആർ.എഫ്.എ ദുബൈയുടെ മൊബൈൽ ആപ്ലിക്കേഷനിൽനിന്നോ സേവനങ്ങൾ തേടണം. ദുബൈ എമിഗ്രേഷെൻറ വിസ സേവനങ്ങളിൽ മിക്കതും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാണ്. പാസ്പോർട്ടിൽ വിസ പതിപ്പിക്കുന്ന സേവനവും ഓഫിസ് സന്ദർശിക്കാതെ ലഭ്യവാവും. ആമിർ സെൻററിൽനിന്ന് താമസ വിസക്ക് ടൈപ് ചെയ്തശേഷം സ്റ്റാമ്പിങ്ങിനായി സാജിൽ കൊറിയർ ജീവനക്കാർ ഉപഭോക്താക്കൾക്ക് അരികിലെത്തി പാസ്പോർട്ട് കൈപ്പറ്റി വിസ അടിച്ചു തിരിച്ചേൽപിക്കുന്ന നടപടിയാണിത്. ഇതിന് നിശ്ചിത പ്രവൃത്തി ദിവസങ്ങളുടെ താമസമുണ്ട്.
എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ഓഫിസിൽ നേരിട്ട് ചെന്ന് പാസ്പോർട്ടിൽ വിസ അടിക്കാനുള്ള സൗകര്യമാണ് ബിൻ സുഖാത്തിലേതു പോലുള്ള സെൻററുകൾ മുഖേന ലഭ്യമാവുന്നത് എമിഗ്രേഷൻ വിഭാഗത്തിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോൾ തുടർ നടപടിയുടെ ഓരോ പുരോഗതിയും ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വകുപ്പ് എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. അതിനാൽ, അപേക്ഷയുടെ നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാനാവും. ഏതെങ്കിലും രേഖകളുടെ കുറവുണ്ടെങ്കിൽ അക്കാര്യവും അതു പരിഹരിക്കാനുള്ള നടപടിക്രമവും സന്ദേശമായി എത്തും.െറസിഡൻറ് വിസ കാലാവധി കഴിയുന്നതു മുതൽ ഒരുമാസം വരെ അതിന് പിഴ ഉണ്ടാകുന്നതല്ല. ശേഷം വരുന്ന ഓരോ ദിവസത്തിനും 25 ദിർഹമാണ് പിഴ ചുമത്തുക. അത്തരത്തിലുള്ള പിഴ തുടർന്ന് വരുന്ന ആറ് മാസം കഴിഞ്ഞാൽ പിഴയുടെ 50 ശതമാനം വർധിക്കും.
താമസക്കാർ വിസ കാലാവധി തീരുന്നതു വരെ കാത്തുനിൽക്കാതെ നിയമവിധേയമായി രാജ്യത്ത് തുടരാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
