Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാരക...

മാരക രോഗങ്ങൾ​െക്കതിരായ പ്രതിരോധത്തെ പിന്തുണക്കാൻ ബിൽഗേറ്റ്​സ്​ അബൂദബിയിലെത്തും

text_fields
bookmark_border
മാരക രോഗങ്ങൾ​െക്കതിരായ പ്രതിരോധത്തെ പിന്തുണക്കാൻ ബിൽഗേറ്റ്​സ്​ അബൂദബിയിലെത്തും
cancel
അബൂദബി: ലോകത്തെ ഏറ്റവും അപകടകരമായ രോഗ​ങ്ങളെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്ത മാസം അബൂദബിയിൽ നടക്കുന്ന അന്താരാഷ്​ട്ര ആരോഗ്യ വിദഗ്​ധരുടെ സമ്മേളനത്തിൽ മൈക്രോസോഫ്​റ്റ്​ സ്​ഥാപകൻ ബിൽഗേറ്റ്​സ്​ പ​െങ്കടുക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ പ​െങ്കടുക്കാൻ നവംബറിലാണ്​ ബിൽ ഗേറ്റ്​സ്​ എത്തുക. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള വിദഗ്​ധർ പ​െങ്കടുക്കുന്ന സമ്മേളനത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്യും. പോളിയോ, മലേറിയ രോഗങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും  പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ബിൽ ആൻഡ്​ മെലിൻഡ ഗേറ്റ്​സ്​ ഫൗണ്ടേഷ​​െൻറ പ്രവർത്തനങ്ങളുടെ ഭാഗമായണ്​ ബിൽ ഗേറ്റ്​സ്​ എത്തുന്നത്​.  മലേറിയയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്ക്​ ശൈഖ്​ മുഹമ്മദ്​ ഇൗയിടെ 1.84 കോടി ദിർഹം സംഭാവന നൽകിയിരുന്നു. അഫ്​ഗാനിസ്​താൻ, പാകിസ്​താൻ രാജ്യങ്ങളിലെ പോളിയോ നിർമാർജന പ്രവർത്തനങ്ങളിലും യു.എ.ഇ മുഖ്യ പങ്ക്​ വഹിക്കുന്നുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbilgates visit uae
News Summary - bilgates visit uae, uae gulf news
Next Story