മരുഭൂമിയിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ കോപ്ടറിൽ രക്ഷപ്പെടുത്തി
text_fieldsമരുഭൂമിയിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
ഷാർജ: മരുഭൂമിയിൽ മോട്ടോർസൈക്കിൾ അപകടത്തിൽ പരിക്കേറ്റ യുവാവിനെ യു.എ.ഇ സർച് ആൻഡ് റസ്ക്യൂ സെന്റർ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് ഷാർജയിലെ അൽ മദാം മേഖലയിലാണ് അപകടമുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ഷാർജ പൊലീസുമായി ചേർന്ന് യു.എ.ഇ ദേശീയ സർച് ആൻഡ് റസ്ക്യൂ സെന്റർ ഹെലികോപ്ടറിൽ പരിക്കേറ്റയാളെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റയാളെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 22ന് യു.എ.ഇ സമുദ്ര അതിർത്തിയിൽ കാർഗോ ഷിപ്പിൽ പരിക്കേറ്റ 24കാരനെയും അതോറിറ്റി കോപ്ടറിൽ രക്ഷപ്പെടുത്തിയിരുന്നു. ഏഷ്യൻ വംശജനാണ് അന്ന് അപകടത്തിൽപെട്ടത്. ഇയാൾ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്.

