Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാഹസിക പ്രകടനം;...

സാഹസിക പ്രകടനം; ദുബൈയിൽ ബൈക്കർ പിടിയിൽ

text_fields
bookmark_border
സാഹസിക പ്രകടനം; ദുബൈയിൽ ബൈക്കർ പിടിയിൽ
cancel
camera_alt

അഭ്യാസ പ്രകടനത്തിനിടെ പൊലീസ് പിടികൂടി കൊണ്ടുപോകുന്ന അതിവേഗ ബൈക്ക്

ദുബൈ: അമിത വേഗത്തിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കർ പൊലീസ്​ പിടിയിലായി. ഇയാളുടെ വാഹനം പൊലീസ്​ കണ്ടുകെട്ടി. റോഡിലൂടെ പ്രതി നടത്തിയ അഭ്യാസപ്രകടനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വിഡിയോയിലെ ചെറു ദൃശ്യങ്ങൾ പൊലീസ്​ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്​. ബൈക്കിന്‍റെ ഹാന്‍റിൽ ബാറിൽനിന്ന്​ ഇരുകൈയ്യും വിട്ട്​ അമിത വേഗത്തിൽ വാഹനമോടിക്കുന്നതാണ്​ ദൃശ്യങ്ങൾ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയിലാണ്​ പ്രതി വാഹനമോടിച്ചിരുന്നതെന്ന്​ പൊലീസ്​ വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ട്രാഫിക്​ നിയമപ്രകാരം 50,000 ദിർഹം പിഴ അടക്കേണ്ടിവരും.

കഴിഞ്ഞ ദിവസം ഷാർജയിലും സമാനരീതിയിൽ നിയമം ലംഘിച്ച ബൈക്ക്​ യാത്രികനെ ഷാർജ പൊലീസ്​ പിടികൂടിയിരുന്നു. അഭ്യാസപ്രകടനങ്ങളുടെ വിഡിയോ ​സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ്​ പൊലീസ്​ വാഹനം പിടിച്ചെടുക്കുകയും ​പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത്​.

അറബ്​ വംശജനായ 20 കാരനാണ്​ കേസിലെ പ്രതി. ഈ വർഷം ഇതുവരെ നിയമലംഘനത്തിൽ ഉൾപ്പെട്ട 19 വാഹനങ്ങളാണ്​ പൊലീസ്​ പിടിച്ചെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTraffic ViolationBiker
News Summary - Biker arrested in Dubai for daring stunt
Next Story