Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​ശൈഖ് സായിദ്...

​ശൈഖ് സായിദ് ഫെസ്റ്റില്‍ തീപാറും ബൈക്ക് സ്റ്റണ്ട്

text_fields
bookmark_border
​ശൈഖ് സായിദ് ഫെസ്റ്റില്‍ തീപാറും ബൈക്ക് സ്റ്റണ്ട്
cancel
camera_alt

ശൈഖ് സായിദ് ഫെസ്റ്റില്‍ നടന്ന തത്സമയ മോട്ടോര്‍സൈക്കിള്‍ ഷോ

അ​ബൂ​ദ​ബി: തീ​പാ​റു​ന്ന ബൈ​ക്ക് സ്റ്റ​ണ്ടു​മാ​യി ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​ല്‍ ലോ​ക​പ്ര​ശ​സ്ത ബൈ​ക്ക​ര്‍മാ​രു​ടെ ത​ത്സ​മ​യ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ഷോ. ​എ​ക്‌​സ്ട്രീം വീ​ക്കെ​ന്‍ഡ് സീ​രീ​സി​​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഫെ​സ്റ്റി​വ​ലി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ഷോ ​ആ​രം​ഭി​ച്ച​ത്. ബൈ​ക്ക് സ്റ്റ​ണ്ട്, മോ​ട്ടോ​ക്രോ​സ് തു​ട​ങ്ങി​യ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ള്‍ എ​മി​റേ​റ്റ്‌​സ് ഫൗ​ണ്ട​നി​ന് അ​ടു​ത്തു​ള്ള പ്ര​ത്യേ​ക ട്രാ​ക്കി​ലാ​ണ് കാ​ഴ്ച​ക്കാ​ര്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​രു​ന്ന ആ​ഴ്ച​ക​ളി​ല്‍ എ​ല്ലാ വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​നം ക​വ​രു​ന്ന ബൈ​ക്ക് സ്റ്റ​ണ്ടു​ക​ള്‍ അ​ര​ങ്ങേ​റും. വ്യ​ത്യ​സ്ത തീ​മു​ക​ളി​ലാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ഓ​രോ ദി​വ​സ​വും ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ന​വ്യാ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​നു​വ​രി 30 വ​രെ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി വ്യ​ക്ത​മാ​ക്കി.

650ല​ധി​കം പ്ര​ധാ​ന ഷോ​ക​ളും ഇ​വ​ന്‍റു​ക​ളും കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളും മ​റ്റും വി​ക​സി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള 130ല​ധി​കം വ​ര്‍ക്ക് ഷോ​പ്പു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള ബൃ​ഹ​ത്താ​യ പ​രി​പാ​ടി​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ക​ര്‍ഷ​ണ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike stunt
News Summary - Bike stunts at Sheikh Zayed Fest
Next Story