Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തരംഗമാകാൻ ബൈക്ക് @ സ്‌കൂൾ

text_fields
bookmark_border
തരംഗമാകാൻ ബൈക്ക് @ സ്‌കൂൾ
cancel
camera_alt

കമോൺ കേരളയിലെ ലണ്ടൻ ബൈക്ക്സിന്‍റെ സ്റ്റാൾ

Listen to this Article

ഷാർജ: പുതുതലമുറയുടെ ജീവിതശൈലിയിൽ തരംഗമാകാന്‍ ഒരുങ്ങുകയാണ് ബൈക്ക് @ സ്‌കൂൾ. ലണ്ടൻ ബൈക്ക്സിന്‍റെ ആഭിമുഖ്യത്തിലാണ് സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് പുതിയ സൈക്കിൾ സംസ്കാരം സൃഷ്ടിക്കുന്നത്. ഗാഡ്ജറ്റുകളുടെ ഫ്രെയിമുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന പ്രവാസലോകത്തെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിത ശൈലി വളർത്തിയെടുക്കുന്നതിന് സ്‌കൂളുകളുമായി സഹകരിച്ച് കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കുന്ന പദ്ധതിയാണ് ബൈക്ക് @ സ്‌കൂൾ.

ലോകത്തെ ഇരുപതിലേറെ ലോകോത്തര ബ്രാൻഡുകളുടെ സൈക്കിൾ, ലണ്ടൻ ബൈക്ക് തങ്ങളുടെ സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നുണ്ട്. സൈക്ലിങ്ങുമായി ബന്ധപ്പെട്ട എല്ലാവിധ സൗകര്യങ്ങളും ലണ്ടൻ ബൈക്ക് ഒരുക്കുന്നുണ്ട്. ലണ്ടൻ ബൈക്കിൽനിന്ന് സൈക്കിൾ വാങ്ങുന്നവർക്ക് വിപണനാനന്തര സേവനങ്ങളും ഒരുക്കുന്നുണ്ട്. ഓൺലൈനിലൂടെ സൈക്കിൾ വാങ്ങുന്നവർക്ക് നിരവധി ഇളവുകൾ നൽകുന്നതോടൊപ്പം കമോൺ കേരളയിലെ സ്റ്റാൾ സന്ദർശിച്ച് സൈക്കിൾ വാങ്ങുന്നവർക്ക് വിസ്മയകരമായ ആനുകൂല്യം നൽകുന്നുണ്ട്. സൈക്കിൾ വാങ്ങുന്നവർക്ക് ഫ്രീ ട്രെയിനിങ്ങും നിരവധി ഫ്രീ സർവിസും ലഭ്യമാണ്.

സൈക്കിൾ സമ്മാനമായി നേടാം

ഷാർജ: കമോൺ കേരളയിലെ ലണ്ടൻ ബൈക്കിന്‍റെ സ്റ്റാൾ സന്ദർശിക്കുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം സ്റ്റാളിൽനിന്നെടുക്കുന്ന ചിത്രം ഇൻസ്റ്റയിൽ അപ് ലോഡ് ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് വിലകൂടിയ ഒരു സൈക്കിൾ സമ്മാനമായി ഒരുക്കുകയാണ് ലണ്ടൻ ബൈക്ക്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് മറ്റു നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike @ School to make waves
Next Story