ബൈക്കിന് പിറികില്‍ കാറിടിച്ചു; രണ്ട് കൗമാരക്കാരികള്‍ക്ക് ദാരുണാന്ത്യം
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ ഉള്‍റോഡില്‍ ബൈക്കിന് പിറകില്‍ കാറിടിച്ച് തദ്ദേശീയരായ രണ്ട് കൗമാരക്കാരികള്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന 15ഉം 14ഉം പ്രായമുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന് പിറകില്‍ 37കാരന് ഓടിച്ച കാര്‍ വന്നിടിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് റാക് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടികളുടെ മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടു നല്‍കുകയും ശനിയാഴ്ച രാത്രി ഖബറടക്കുകയും ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ഓപറേഷന് റൂമില്‍ വിവരം ലഭിച്ചയുടന്‍ ആംബുലന്‍സ് സംവിധാനങ്ങളോടെ പ്രത്യേക പട്രോളിങ് സംഘം അപകട സ്ഥലത്തത്തെി. 37കാരന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയതെന്ന് റാക് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിലേറ്റ ഗുരുതര പരിക്കുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത്.
നിരപരാധികളുടെ ജീവന് അപഹരിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ അതി ജാഗ്രത പാലിക്കണം. നിയമങ്ങളും ചട്ടങ്ങളും വേഗ പരിധിയും പൂര്‍ണമായും പാലിക്കണമെന്നും റോഡ് ഒഴികെയുള്ള മറ്റു കാര്യങ്ങളിലേക്ക് ഡ്രൈവര്‍മാര്‍ ശ്രദ്ധ നല്‍കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

