ജോയ് ആലുക്കാസിൽ ‘ബിഗെസ്റ്റ് ജ്വല്ലറി സെയില്’
text_fieldsദുബൈ: പ്രമുഖ ജ്വല്ലറി റീട്ടെയിലറായ ജോയ് ആലുക്കാസ് ഏറ്റവും പുതിയ പ്രമോഷനായ ‘ബിഗെസ്റ്റ് ജ്വല്ലറി സെയില്’ പ്രഖ്യാപിച്ചു. പുതിയ പ്രമോഷനിലൂടെ ഉപഭോക്താക്കള്ക്ക് സ്വര്ണം, വജ്രം, പോള്ക്കി, അമൂല്യ രത്നാഭരണങ്ങള് എന്നിവക്ക് 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. യു.എ.ഇ, ഒമാന്, കുവൈത്ത്, ഖത്തര്, ബഹ്റൈന്, സൗദി അറേബ്യ, സിംഗപ്പൂര്, മലേഷ്യ, യു.കെ, യു.എസ് എന്നീ 10 രാജ്യങ്ങളിലെ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ പ്രമോഷന് ലഭ്യമാകും.
മാര്ച്ച് ഒന്നു മുതല് 31 വരെ ഷോപ്പര്മാര്ക്കായി ലഭ്യമായിരിക്കും. ആഭരണങ്ങള് വാങ്ങുമ്പോള് മികച്ച ലാഭം ആസ്വദിക്കാനും കഴിയും. മേക്കിങ് ചാര്ജിലെ കിഴിവുകള്ക്ക് പുറമേ, ഉപഭോക്താക്കള്ക്ക് ഷോപ്പിങ് അനുഭവം കൂടുതല് സൗകര്യപ്രദമാക്കാന് വിവിധ പേമെന്റ് പ്ലാനുകളും ജോയ് ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ ഉപഭോക്താക്കള്ക്ക് ഈ അവിശ്വസനീയമായ വിലക്കിഴിവോടെ ‘ബിഗെസ്റ്റ് ജ്വല്ലറി സെയില്’ വാഗ്ദാനം ചെയ്യുന്നതില് അതിയായ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര് ജോണ് പോള് ആലുക്കാസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

