Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എക്സ്​പോ...

ഷാർജ എക്സ്​പോ സെന്‍ററിൽ ബിഗ്​ ഷോപ്പർ​ സെയിലിന്​ തുടക്കം

text_fields
bookmark_border
ഷാർജ എക്സ്​പോ സെന്‍ററിൽ ബിഗ്​ ഷോപ്പർ​ സെയിലിന്​ തുടക്കം
cancel
Listen to this Article

ഷാർജ: വൻ വിലക്കുറവും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്‍ററിൽ ബിഗ്​ ഷോപ്പർ സെയിലിന്​ തുടക്കം. ലിസ് എക്സിബിഷന്‍റെ നേതൃത്വത്തിൽ ഡിസംബർ ഏഴുവരെയാണ്​ ബിഗ്​ ഷോപ്പർ സെയിൽ ഒരുക്കുന്നത്​. ഫാഷൻ, വീട്ടുപകരണങ്ങൾ​, ലൈഫ്​​സ്​റ്റൈൽ, സ്​പോർട്​സ്​ തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരമാണ്​ മേളയിൽ ഒരുക്കുന്നത്​. രാവിലെ 11മുതൽ രാത്രി 11വരെയാണ്​ പ്രദർശനം​.

11 ദിവസം നീളുന്ന ഫെസ്റ്റിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ വിവിധ ബ്രാൻഡുകൾ അണിനിരക്കുന്നുണ്ടെന്ന്​ ലിസ് എക്സിബിഷൻ സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു​. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ്​ മേളയിൽ​ ഒരുക്കുന്നത്​. വേനലവധിക്കാലത്ത്​ നാട്ടിലേക്ക്​ പോകുന്ന പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിൽ തുടരുന്നവർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ്​ മേള​​.

കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്തുക്കൾ വാങ്ങാനായി​ വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത്​ ഒഴിവാക്കാൻ അവസരമാണിത്​. രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതും​ മേളയുടെ സവിശേഷതയാണ്​​.

ബി.ബി.ഇസെഡ്​, മാക്സ്​, ഗിഫ്​റ്റ്​ സോൺ, മിനിസ്​റ്റർ, ഓർബെൽ, കോട്ടൺ-ഓൺ, നെക്സ്റ്റ്​, മുജി, ദെബൻഹംസ്​, ഫൂട്​ലോക്കർ, പിങ്ക്​, മതർ കെയർ, അമേരിക്കൻ ഈഗ്​ൾ, ബി.ബി.ഇസെഡ്​, വിക്​ടോറിയാസ്​ സീക്രട്ട്​, പുൾ ആൻഡ്​ ബിയർ, ബെർഷ്ക, എൽ.സി വൈകികി, അൽ മുഖാലാത് പെർഫ്യൂം​, വി പെർഫ്യൂംസ്​, സ്​കെച്ചേഴ്​സ്​, സ്​പ്ലാഷ്​ തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരക്കുന്നുണ്ട്​. മേളയിൽ പ്രവേശനത്തിന്​ 5 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. 12 വയസുവരെയുള്ള കുട്ടികൾക്ക്​ പ്രവേശനം സൗജന്യമാണ്​. പാർക്കിങ്​ സൗജന്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liz ExhibitionSharjah Expo CentreBig Shopper Sale
News Summary - Big Shopper Sale begins at Sharjah Expo Centre
Next Story