Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഗ് ഷോപ്പർ സെയിൽ ജൂൺ രണ്ട്​ മുതൽ എക്സ്പോ സെൻററിൽ

text_fields
bookmark_border
ബിഗ് ഷോപ്പർ സെയിൽ ജൂൺ രണ്ട്​ മുതൽ എക്സ്പോ സെൻററിൽ
cancel
camera_alt

സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ 

ഷാർജ: ഉപഭോക്താക്കൾക്ക് മികച്ച കച്ചവട ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ബിഗ് ഷോപ്പർ സെയിൽ രണ്ടു മുതൽ ആറുവരെ ഷാർജ വേൾഡ് എക്സ്പോ സെൻററിൽ നടക്കും. ബിഗ് ഷോപ്പർ സെയിൽ ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഇവൻറുകളിൽ ഒന്നായിരിക്കുമെന്ന് എക്സ്പോ സെൻറർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.

70 ശതമാനം വരെ വിലക്കിഴിവിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിൽപനക്കെത്തും. രാവിലെ 11 മുതൽ രാത്രി 11 വരെ ഹാൾ നമ്പർ ഒന്നിലാണ് ബിഗ് ഷോപ്പർ നടക്കുക. ആൽദോ, അൽ മൻദൂസ്, ആൽഡോ ആക്സസറി, കോൾ ഇറ്റ് സ്പ്രിങ്​സ്​, എൽസി വൈകിക്കി, ഹഷ് പപ്പീസ്, ടോംസ്, ബ്രാൻഡ് ബസാർ, ഗാൻറ്, ലാസെൻസ, ലാക്കോസ്​റ്റ, ഫില, ബെലിസിമ്മോ പെർഫ്യൂം, ക്രയോള, വിടെക് തുടങ്ങിയ ബ്രാൻറുകളുടെ വസ്ത്രങ്ങൾ, സ്മാർട്ട് കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ഹാൻഡ്‌ബാഗുകൾ, സൗന്ദര്യവർധക വസ്‌തുക്കൾ, ആക്‌സസറികൾ എന്നിവ എത്തും.

കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള. കഴിഞ്ഞവർഷം കോവിഡിനിടയിലും മേള സുരക്ഷിതമായി സംഘടിപ്പിക്കുകയും വിജയം നേടുകയും ചെയ്​തിരുന്നു.അഞ്ച് ദിവസത്തെ ബിഗ് ഷോപ്പർ രാവിലെ 11 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. സന്ദർശകർക്ക് സൗജന്യ പാർക്കിങ് ലഭിക്കും. പ്രവേശന ഫീസ് അഞ്ചു ദിർഹമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Big Shopper Sale at the Expo Center from June 2nd
Next Story