എക്സ്പോ സെൻററിൽ ബിഗ് ഷോപ്പർ സെയിൽ വീണ്ടും
text_fieldsഷാർജ: ഉപഭോക്താക്കൾക്ക് ഓഫറുകളൊരുക്കുന്ന ബിഗ്ഷോപ്പർ സെയിൽ വീണ്ടും ഷാർജ എക്സ്പോ സെൻററിൽ എത്തുന്നു. നാളെ മുതൽ ഡിസംബർ നാല് വരെയാണ് ബിഗ് ഷോപ്പർ സെയിൽ ഒരുക്കുന്നത്. ദേശീയദിന അവധികളിൽ പ്രവാസികളടക്കമുള്ളവർക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടാണ് മേള വീണ്ടുമെത്തുന്നത്. ഈ വർഷം മൂന്നാം തവണയാണ് വ്യാപാരമേള സംഘടിപ്പിക്കുന്നത്.
ഫാഷൻ, ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ, ബ്യൂട്ടി ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ ഓഫറുകളോടെ ലഭിക്കും. ജനുവരിയിലും ജൂണിലും ബിഗ്ഷോപ്പർ സെയിൽ നടത്തിയിരുന്നു. മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈ വർഷം തന്നെ വീണ്ടും നടത്തുന്നത്. ആദ്യമായാണ് ഒരുമേള ഒരുവർഷത്തിനിടെ മൂന്ന് തവണ നടത്തുന്നതെന്ന് ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
കച്ചവടക്കാരുടെയും സന്ദർശകരുടെയും വിശ്വാസം ആർജിക്കാൻ കഴിഞ്ഞു എന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ അവധി ആഘോഷിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ലിസ് എക്സിബിഷൻ പ്രതിനിധി ജേക്കബ് വർഗീസ് പറഞ്ഞു. നൂറുകണക്കിന് ബ്രാൻഡുകളാണ് ഒരു കുടക്കീഴിൽ അണിനിരക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്യൂൺ, നയൻ വെസ്റ്റ്, ഹഷ് പപ്പീസ്, സ്പ്ലാഷ്, സ്കെച്ചേഴ്സ്, ലെവിസ്, ആസ്റ്റർ ഫാർമസി തുടങ്ങിയ ബ്രാൻഡുകൾ ഇവിടെയുണ്ടാകും.

