Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ വ​ൻ...

ഷാ​ർ​ജ​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ആ​റു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട;   ആ​റു പേ​ർ പി​ടി​യി​ൽ
cancel

ഷാ​ർ​ജ: അ​യ​ൽ രാ​ജ്യ​ത്തു നി​ന്ന് ച​ര​ക്ക് ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന​ര​ക്കോ​ടി ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന 216 കി​ലോ മ​യ​ക്കു​മ​രു​ന്ന് ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബോ​ട്ടി​നു​ള്ളി​ൽ ര​ഹ​സ്യ​അ​റ​ക​ളു​ണ്ടാ​ക്കി മ​രം കൊ​ണ്ട് ഭ​ദ്ര​മാ​യി അ​ട​ച്ചാ​ണ് ഇ​വ ഖാ​ലി​ദ് തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച​തെ​ന്ന് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ ല​ഫ്. കേ​ണ​ൽ മ​ജി​ദ് അ​ൽ ആ​സാം പ​റ​ഞ്ഞു.

രാ​ജ്യ​ത്തേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ സാ​ധ്യ​ത യു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു​ക്കി​യ ശ​ക്ത​മാ​യ കെ​ണി​യി​ൽ സം​ഘം അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി ഡ്ര​ഗ് എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ക്രി​സ്​​റ്റ​ൽ മെ​ത്ത്, ഹെ​റോ​യി​ൻ, ക​റു​പ്പ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ അ​ൽ സ​അ​രി അ​ൽ ഷം​സി പ​റ​ഞ്ഞു.

209 കി​ലോ. ക്രി​സ്​​റ്റ​ൽ ക​ത്ത്, 6.7 കി​ലോ. ഹെ​റോ​യി​ൻ, ക​റു​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗു​ക​ളും ക​വ​റു​ക​ളും അ​ട​ങ്ങി​യ വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള 182 ല​ധി​കം ക്യാ​നു​ക​ൾ അ​റ​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ ഷാ​ർ​ജ പൊ​ലീ​സ് ജ​ന​റ​ൽ ആ​സ്ഥാ​ന​ത്തെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പി​ന് കൈ​മാ​റി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​വെ​ന്ന് കേ​ണ​ൽ അ​ൽ ആ​സാം പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വ​കു​പ്പി​െൻറ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തെ​യും മ​റൈ​ൻ ഫെ​സി​ലി​റ്റി​ക​ളും കോ​സ്​​റ്റ​ൽ പ്രൊ​ട്ട​ക്​​ഷ​ൻ അ​തോ​റി​റ്റി​യും വ​ഹി​ച്ച ഫ​ല​പ്ര​ദ​മാ​യ പ​ങ്കി​നെ​യും ല​ഫ്. കേ​ണ​ൽ അ​ൽ ആ​സാം പ്ര​ശം​സി​ച്ചു.

എ​ന്താ​ണ് ക്രി​സ്​​റ്റ​ൽ മെ​ത്ത്

ആ​ഘോ​ഷ​ങ്ങ​ളി​ലും മ​റ്റും ല​ഹ​രി​യും ഉ​ന്മാ​ദ​വും വ​ർ​ധി​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നെ​ന്ന നി​ല​ക്കാ​ണ് ക്രി​സ്​​റ്റ​ൽ മെ​ത്ത് കു​പ്ര​സി​ദ്ധ​മാ​യ​ത്. തു​ട​ർ​ച്ച​യാ​യ ഉ​പ​യോ​ഗം മൂ​ലം ശ​രീ​ര​ത്തി​െൻറ താ​പ​നി​ല​യും ര​ക്ത​സ​മ്മ​ര്‍ദ​വും അ​സാ​ധാ​ര​ണ​മാ​യി ഉ​യ​രു​ക​യും ഹൃ​ദ​യാ​ഘാ​തം മു​ത​ൽ സ്ട്രോ​ക്കി​ന്​ വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​താ​ണി​ത്. ചൈ​ന​യി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​രു​ന്നാ​ണ് മെ​ത്ത് നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ​സ്യ​മാ​ണ്​ എ​ഫ്ര​ഡി​ൻ. ചൈ​ന​യി​ലും മം​ഗോ​ളി​യ​യി​ലു​മെ​ല്ലാം ധാ​രാ​ളം കാ​ണു​ന്ന ഈ ​ചെ​ടി​യി​ൽ​നി​ന്നു​ള്ള എ​ഫ്ര​ഡി​ൻ കാ​യി​ക​താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ന മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണം വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Big drug bust in Sharjah; Six people in arrest
Next Story