പ്രവാസികൾക്ക് തിരിച്ചടി; താമസിക്കുന്ന രാജ്യത്ത് നികുതി അടക്കാത്തവർ ഇന്ത്യയിലടക്കണം
text_fieldsന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അതത് രാജ്യങ്ങളിൽ നികുതി അടക്കുന്നില്ലെങ്കിൽ ഇന്ത്യയ ിൽ വരുമാന നികുതി അടക്കേണ്ടി വരുമെന്ന് ബജറ്റ് നിർദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങള ിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി. ഇന്ത്യക്കാരായ ചിലർ ഒരു രാജ്യത്തും സ്ഥിരമായി താമസിക് കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവർ ഒരു രാജ്യത്തും നികുതി അടക്കുന്നില്ല. ഇതു തടയാനാണ് പുതിയ നിർദേശം നടപ്പാക്കുന്നത്. ഇതിൻെറ ഭാഗമായി നോൺ റെസിഡൻറ് ഇന്ത്യൻസ് (എൻ.ആർ.ഐ) പദവി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും മാറ്റും. എൻ.ആർ.ഐ ആയി കണക്കാക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയാണ് ഏർപ്പെടുത്തുന്നത്.
അതായത് പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) വിഭാഗത്തിൽ പെടുന്നവർ വർഷത്തിൽ 120 ദിവസം ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ അല്ലാതായി മാറുന്ന തരത്തിൽ താമസ വ്യവസ്ഥകളിൽ മാറ്റം വരുത്തും. നേരത്തേ ഇത് 182 ദിവസമായിരുന്നു. വർഷത്തിൽ നിശ്ചിത ദിവസം എന്ന കണക്കിൽ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാർ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാെണ്ഡ പറഞ്ഞു.
ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിൽ എൻ.ആർ.ഐ പദവിയുള്ളവരിൽ പലരും ആറു മാസത്തോളം ഇന്ത്യയിൽനിന്ന് ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നൽകാൻ ബാധ്യസ്ഥരായിരുന്നില്ല. ഇൗ അവസ്ഥക്കാണ് മാറ്റം വരുത്തുന്നതെന്ന് പാണ്ഡെ പറഞ്ഞു.
ആദായ നികുതി സംബന്ധിച്ച് നിലനിൽക്കുന്ന 100ലേറെ ആനുകൂല്യങ്ങൾ പുനഃപരിശോധിച്ച ശേഷം 70 ഇളവുകൾ എടുത്തുകളഞ്ഞെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിൻെറ ഭാഗമായാണ് എൻ.ആർ.ഐ പദവി സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
