ഭീമാ സമ്മർ സെലിബ്രേഷൻസ്: ഓഡി കാർ മെറിൻ വർഗീസിന്
text_fieldsഭീമാ സമ്മർ സെലിബ്രേഷൻസിൽ മെഗാ സമ്മാനമായ ഓഡി കാർ സ്വന്തമാക്കിയ മെറിൻ വർഗീസിന് താക്കോൽ കൈമാറുന്നു
ദുബൈ: ഭീമ സമ്മർ സെലിബ്രേഷൻ മെഗാ പ്രൈസ് ജേതാക്കളെ പ്രഖ്യാപിച്ചു. ഭീമാ ജ്വല്ലേഴ്സിന്റെ കറാമ, മുവൈല, റോള ഷോറൂമുകളിൽ അരങ്ങേറിയ സമ്മർ സെലിബ്രേഷനിൽ റാഫിൾ ഡ്രോയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കറാമ ഷോറൂമിലെ മെഗാ സമ്മാനമായ അര കിലോ സ്വർണം 10 വിജയികളാണ് പങ്കിട്ടത്. മുവൈല, റോള ഷോറൂമുകളിലെ വിജയിയായ മെറിൻ വർഗീസിന് ഓഡി കാറാണ് മെഗാ സമ്മാനമായി ലഭിച്ചത്. കൂടാതെ ഐഫോൺ, ലാപ്ടോപ്, ആപ്പിൾ വാച്ച് സീരീസ് 7, ആൻഡ്രോയിഡ് ടാബ്ലെറ്റ്, 42 ഇഞ്ച് ടി.വി എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളും ഭാഗ്യശാലികൾ സ്ക്രാച് ആൻഡ് വിന്നിലൂടെ സ്വന്തമാക്കി. ഭീമാ ഷോറൂമുകളിൽ നടന്ന സമ്മർ സെലിബ്രേഷൻ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമെന്നതിലുപരി, പുതിയതും ആകർഷകവുമായ ഡിസൈനുകൾ സ്വന്തമാക്കാനുള്ള വേദി കൂടിയായി മാറിയതിൽ സന്തോഷമുണ്ടെന്ന് ഭീമാ ഗ്രൂപ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

