Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഒരേദിവസം രണ്ടു ഷോറൂമുകൾ തുറന്ന് ഭീമ ജ്വല്ലേഴ്‌സ്

text_fields
bookmark_border
ദുബൈയിലും ഷാർജയിലുമാണ് പുതിയ ഷോറൂമുകൾ തുറന്നത്
യു.എ.ഇയിൽ ഒരേദിവസം രണ്ടു ഷോറൂമുകൾ തുറന്ന് ഭീമ ജ്വല്ലേഴ്‌സ്
cancel

ദുബൈ: യു.എ.ഇയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഭീമ ജ്വല്ലേഴ്‌സ്. ഒരേദിവസം രണ്ടു ഷോറൂമുകളാണ് ഭീമ യു.എ.ഇയിൽ തുറന്നത്. ദുബൈ ലുലു ഹൈപ്പർമാർക്കറ്റ് അൽ ബർഷയിലും ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റ് മുവൈലയിലുമാണ് പുതിയ ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചത്.

ലുലു മുവൈലെയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ഭീമ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ, ഫോർച്യൂൺ ഹോട്ടൽസ് ദുബൈ ചെയർമാൻ പ്രവീൺ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു. ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ ഗ്രൂപ്പ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലീം ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലുലു അൽ ബർഷയിലെ ഭീമ ജ്വല്ലേഴ്‌സ് ഷോറൂം ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലീം ഉദ്ഘാടനം ചെയ്യുന്നു




വ്യത്യസ്ത ശൈലികൾക്കും അവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഭീമ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നു ഭീമ ജ്വല്ലേഴ്‌സ് മാനേജ്‌മെന്‍റ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈയിലെ മീനാ ബസാർ, അബൂദബിയിലെ ഹംദാൻ സ്ട്രീറ്റ്, അജ്മാനിലെ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhima Jewellers further strengthens its presence in the UAE
Next Story