'ഭീമ സൂപ്പർ വുമൺ' വിജയി ദിവ്യരാജ്
text_fieldsസൂപ്പർ വുമൺ സീസൺ-2ലെ വിജയിയായ ദിവ്യ രാജ് ഭീമ സമ്മാനം സ്വീകരിക്കുന്നു
ദുബൈ: ഭീമ സൂപ്പർ വുമൺ സീസൺ-2ലെ വിജയിയായി ദിവ്യരാജിനെ തിരഞ്ഞെടുത്തു. ജൂലൈ ഒമ്പതിന് നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് ദിവ്യരാജ് വിജയിയായത്. മിനി അൽഫോൻസ, പ്രേയൂഷ സജി, ശോഭിക കർള, മേഘ്ന മുകേഷ്, റീം ബേക്കർ, ജൂഡിത് ക്ലീറ്റസ്, കെ. സുബൈദ, ജൂലിയറ്റ്, സമീറ എന്നിവരായിരുന്നു ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത മറ്റ് വനിതകൾ. ശോഭിക കർളക്ക് സ്പെഷൽ ജൂറി അവാർഡ് ലഭിച്ചു.
ആനകാർട്.കോം അവതരിപ്പിച്ച ഭീമ സൂപ്പർ വുമൺ സീസൺ-2 ഗ്രാൻഡ് ഫിനാലെയിൽ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം മാനേജ്മെന്‍റ് ആൻഡ് ഗ്രൂപ് ഓഫ് കമ്പനീസ് വൈസ് ചെയർപേഴ്സനായ നാദാ സുൽത്താനാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ, നടിയും അവതാരകയുമായ പേർളി മാണി, ഷാർജ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി മേനോൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് ദിവ്യ രാജിനെ വിജയായി തിരഞ്ഞെടുത്തത്.
1000ൽപരം അപേക്ഷകളിൽനിന്ന് തിരഞ്ഞെടുത്ത 10 വനിതകളുമായാണ് ഭീമ സൂപ്പർ വുമൺ സീസൺ 2 ആരംഭിച്ചത്. ഗ്രാൻഡ് ഫിനാലെയിൽ സിതാര കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ പ്രോജക്ട് മലബാറിക്കസിന്‍റെ സംഗീതനിശയും അരങ്ങേറി. മികച്ച പിന്നണിഗായികക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ സിതാരയെ വേദിയിൽ അനുമോദിച്ചു. ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ബി. ഗോവിന്ദൻ, മാനേജിങ് പാർട്ണർ ജയ ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ ബി. ബിന്ദു മാധവ്, ഡയറക്ടർ അഭിഷേക് ബിന്ദു മാധവ്, ഡയറക്ടർ നാഗരാജ റാവു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഇക്വിറ്റി പ്ലസ് അഡ്വെർടൈസിങ്ങാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

