Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ര​ത് മു​ര​ളി...

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം 11 ന് ​തു​ട​ങ്ങും ഒ​മ്പ​ത്​ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റും

text_fields
bookmark_border
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം 11 ന് ​തു​ട​ങ്ങും ഒ​മ്പ​ത്​ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റും
cancel

അ​ബൂ​ദ​ബി: ഒ​മ്പ​താ​മ​ത് ഭ​ര​ത് മു​ര​ളി സ്മാ​ര​ക നാ​ട​കോ​ത്സ​വ​ത്തി​ന് ഡി​സം​ബ​ര്‍ 11, ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബ ി കേ​ര​ള സോ​ഷ്യ​ല്‍ സെ​ൻ​റ​റി​ല്‍ തി​ര​ശ്ശീ​ല ഉ​യ​രും. യു.​എ.​ഇ യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്നു​ ള്ള ഒ​മ്പ​ത്​ നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടി​ന ് ആ​രം​ഭി​ക്കു​ന്ന നാ​ട​കോ​ത്സ​വം ഡി​സം​ബ​ര്‍ 30 വ​രെ നീ​ണ്ടു നി​ല്‍ക്കും. ക​ഴി​ഞ്ഞ കു​റേ വ​ര്‍ഷ​ങ്ങ​ളാ​യി യു.​എ.​ഇ യി​ലെ നാ​ട​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​പ്ല​വാ​ത്മ​ക​മാ​യ ച​ല​നം സൃ​ഷ്​​ടി​ക്കാ​ന്‍ കേ​ര​ള സോ​ഷ്യ​ല്‍ സെ​ൻ​റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ദേ​ശീ​യ, അ​ന്ത​ര്‍ദ്ദേ​ശീ​യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​രാ​യ സി​നി​മാ നാ​ട​ക പ്ര​വ​ര്‍ത്ത​ക​രാ​ണ് ഒാ​രോ നാ​ട​ക​ത്തി​നും പി​ന്നി​ലു​ള്ള​ത്. സു​വീ​ര​ന്‍, ഡോ. ​സാം​കു​ട്ടി പ​ട്ടം​ക​രി, ജി​നോ ജോ​സ​ഫ്, ഷൈ​ജു അ​ന്തി​ക്കാ​ട്, സു​ധീ​ര്‍ ബാ​ബൂ​ട്ട​ന്‍, പ്ര​ശാ​ന്ത് നാ​ര​ായ​ണ്‍, ഷി​നി​ല്‍ വ​ട​ക​ര, അ​ജ​യ് അ​ന്നൂ​ര്‍, കെ.​വി. ബ​ഷീ​ര്‍ എ​ന്നി​വ​രു​ടെ സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഡി​സം​ബ​ര്‍ 11 ന് ​യു​വ​ക​ലാ സാ​ഹി​തി അ​ബൂ​ദ​ബി​യു​ടെ 'ഭൂ​പ​ടം മാ​റ്റി​വ​ര​യ്ക്കു​മ്പോ​ള്‍' എ​ന്ന നാ​ട​ക​ത്തോ​ടെ​യാ​ണ് നാ​ട​ക മ​ത്സ​ര​ത്തി​െ​ൻ​റ തി​ര​ശ്ശീ​ല ഉ​യ​രു​ക.13​ന് ഐ.​എ​സ്.​സി അ​ജ്മാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 'ന​ഖ​ശി​ഖാ​ന്തം', 14ന് ​ക​ന​ല്‍ ദു​ബൈ അ​വ​ത​രി​പ്പി​ക്കു​ന്ന 'പ​റ​യാ​ത്ത വാ​ക്കു​ക​ള്‍', 16ന് ​ക​ല അ​ബൂ​ദ​ബി അ​വ​ത​രി​പ്പി​ക്കു​ന്ന 'മ​ക്ക​ള്‍ക്കൂ​ട്ടം', 18ന് ​അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ക്കു​ന്ന 'ക​ന​ല്‍പ്പാ​ടു​ക​ള്‍', 21ന് ​അ​ല്‍ ഖൂ​സ് തി​യേ​റ്റ​ര്‍ ദു​ബൈ അ​വ​ത​രി​പ്പി​ക്കു​ന്ന 'വാ​ത്'', 27ന് ​അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന 'പ​ണി', 28ന് ​അ​ലൈ​ന്‍ മ​ല​യാ​ളി സ​മാ​ജം അ​വ​ത​രി​പ്പി​ക്കു​ന്ന 'സം​സ്‌​കാ​ര', 29ന് ​തി​യേ​റ്റ​ര്‍ ദു​ബൈ അ​വ​ത​രി​പ്പി​ക്കു​ന്ന 'ഭാ​സ്‌​ക​ര​പ​ട്ടേ​ല​രും തൊ​മ്മി​യു​ടെ ജീ​വി​ത​വും' എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. മി​ക​ച്ച നാ​ട​കം, ര​ണ്ടാ​മ​ത്തെ നാ​ട​കം, മി​ക​ച്ച സം​വി​ധാ​യ​ക​ന്‍, മി​ക​ച്ച ന​ട​ന്‍, മി​ക​ച്ച ന​ടി, ര​ണ്ടാ​മ​ത്തെ ന​ട​ന്‍, ര​ണ്ടാ​മ​ത്തെ ന​ടി, മി​ക​ച്ച ബാ​ല​താ​രം, പ്ര​കാ​ശ​വി​താ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം, ച​മ​യം, രം​ഗ സ​ജ്ജീ​ക​ര​ണം എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ക്ക്​ പു​റ​മെ യു.​എ.​ഇ.​യി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ക​നെ​യും മി​ക​ച്ച നാ​ട​ക​കൃ​ത്തി​നെയും തെ​ര​ഞ്ഞെ​ടു​ക്കും.


ഡി​സം​ബ​ര്‍ 30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ വി​ധി​പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. മി​ക​ച്ച നാ​ട​ക​ത്തി​നു ഭ​ര​ത് മു​ര​ളി സ്മാ​ര​ക എ​വ​ര്‍ റോ​ളി​ങ്ങ് ട്രോ​ഫി​യും മി​ക​ച്ച ര​ണ്ടാ​മ​ത്തെ നാ​ട​ക​ത്തി​നു കേ​ര​ള സോ​ഷ്യ​ല്‍ സെ​ൻറർ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളും മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ആ​ര്‍. സോ​മ​െ​ൻ​റ സ്മ​ര​ണാ​ര്‍ഥം ഏ​ര്‍പ്പെ​ടു​ത്തി​യ ട്രോ​ഫി​യും ന​ല്‍കും. നാ​ട​ക രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​രാ​യി​രി​ക്കും വി​ധി​ക​ര്‍ത്താ​ക്ക​ൾ. കേ​ര​ള സോ​ഷ്യ​ല്‍ സെ​ൻ​റ​ര്‍ പ്ര​സി​ഡ​ൻ​റ്​ എ.​കെ.​ബീ​രാ​ന്‍കു​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ര്‍, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ക​ണ്ണ​ന്‍ ദാ​സ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ല്‍, അ​ഹ​ല്യ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ സൂ​ര​ജ്, അ​ല്‍ സ​ബീ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് പ്ര​തി​നി​ധി റ​ഷീ​ദ് എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsbharath nadakolsavam
News Summary - bharath nadakolsavam-uae-uae news
Next Story