ഭരത് മുരളി നാടകോത്സവം: കടലോരജീവിതത്തിന്റെ കഥപറഞ്ഞ് ‘കക്കുകളി’
text_fields‘കക്കുകളി’ നാടകത്തിലെ രംഗം
അബൂദബി: ഭരത് മുരളി നാടകോത്സവത്തില്‍ ആറാംദിനം അബൂദബി ശക്തി തിയറ്റേഴ്സിന്റെ ‘കക്കുകളി’ അരങ്ങേറി. ഫ്രാന്‍സിസ് നെറോണയുടെ കഥയെ ആസ്പദമാക്കി കെ.ബി. അജയകുമാര്‍ രചിച്ച് ജോബ് മഠത്തില്‍ സംവിധാനം ചെയ്ത നാടകം ആലപ്പുഴയിലെ തീരദേശമേഖലയിലുണ്ടായ സംഭവമാണ് രംഗത്തവതരിപ്പിച്ചത്. ഒരു ദരിദ്ര കുടുംബത്തിന്റെ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. കമ്യൂണിസ്റ്റുകാരനും ചവിട്ടുനാടക കലാകാരനുമായ പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കന്യാസ്ത്രീ മഠത്തിലെത്തിച്ച സ്ത്രീയാണ് പ്രധാന കഥാപാത്രം.
ദേവി രാഘaവന്‍, ബിന്ദു ഷോബി, ഷീന സുനില്‍കുമാര്‍, അനീഷ ഷഹീര്‍, അഞ്ജലി ജസ്റ്റിന്, ശീതള്‍ സോമന്, ഗീത ജയചന്ദ്രന്, ശ്രീബാബു പിലിക്കോട്, പ്രകാശ് തച്ചങ്ങാട്, ആന്‍സി തിമോത്തി, മൊഹ്സിന്‍ അലി, രജിത് രാഘവന്, കെ.വി. ബഷീര്‍, കെ.വി. മണികണ്ഠന്, പ്രഭാകരന് മാന്നാര്‍, കണ്ണന് മോഹനന്, കെ.എസ്. ഗിരീഷ് ലാല്‍, ശ്രീഷ്മ അനീഷ്, സിറാജുദ്ദീന്, മാത്യൂസ് സാമുവല്‍, കുമാരി മനസ്വിനി വിനോദ്, ശ്രീജിഷ വിനോദ്, സൈനു ഹുസൈന്, ബാദുഷ അഞ്ചങ്ങാടി, എ.പി. ഗഫൂര്‍, വി. വേണു, കുമാരി ശ്രീനന്ദ ഷോബി, കുമാരി അനുഷ സുനില്‍കുമാര്‍, കുമാരി സൈറ ആന്‍ ജോണ്‍, കുമാരി സാന്ദ്ര നിഷാന്‍ റോയ്, കുമാരി അധീന ഫൈസല്‍, അജിന് പുത്തെറ എന്നിവര്‍ അഭിനയിച്ചു. ഡോ. തുളസീധറും പ്രഫ. വിനോദ് വി. നാരായണനും വിധികര്‍ത്താക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

