Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി ഭാ​ര​തീ​യ...

പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ്​ ഭ​ര​ത്​ ഭാ​യി ഷാ ​അ​ന്ത​രി​ച്ചു

text_fields
bookmark_border
പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ്​ ഭ​ര​ത്​ ഭാ​യി ഷാ ​അ​ന്ത​രി​ച്ചു
cancel
camera_alt??????? ????? ??

ദു​ബൈ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വു​മാ​യ ഭ ​ര​ത്​ ഭാ​യി ഷാ (87) ​അ​ന്ത​രി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം സ്വ​ദേ​ശ​മാ​ യ ഗു​ജ​റാ​ത്തി​ലെ രാ​ജ്​​കോ​ട്ടി​ൽ വെ​ച്ചാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്.

മേ​ഖ​ല​യി​ലെ സാ​നി​റ്റ​റി ഉ​ൽ​പ​ന് ന​ങ്ങ​ളു​ടെ പ്ര​ധാ​ന സ്​​ഥാ​പ​ന​മാ​യ അ​ൽ മു​സ്​​ത​നീ​ർ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഗു​ജ​റാ​ത്ത്​ ഭൂ​ക​മ്പ വേ​ള​യി​ലു​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ സ​മാ​ഹ​ര​ണ​ത്തി​നും മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

യ​മ​നി​ലെ ഏ​ദ​നി​ൽ ഒ​ര​ു വീ​ട്ടി​ൽ സ​ഹാ​യി​യാ​യാ​ണ്​ ഭ​ര​ത്​ ഷാ ​പ്ര​വാ​സം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട്​ അ​വി​ടെ ഒ​രു ഫ്ര​ഞ്ച്​ ക​മ്പ​നി​യി​ൽ ജോ​ലി ല​ഭി​ച്ചു. ഇ​തേ ക​മ്പ​നി​യി​ൽ ത​െ​ൻ​റ ജൂ​നി​യ​റാ​യി റി​ല​യ​ൻ​സ്​ ഗ്രൂ​പ്പ്​ സ്​​ഥാ​പ​ക​ൻ ധീ​രു​ബാ​യ്​ അം​ബാ​നി ജോ​ലി​ക്കെ​ത്തി​യി​രു​ന്ന​താ​യി ഇ​ദ്ദേ​ഹം അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രു​ന്നു.
യ​മ​നി​ൽ നി​ന്ന്​ സൗ​ദി​യി​ലേ​ക്കും തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച ഭ​ര​ത്​ ഭാ​യ്​ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ലെ​ത്തി​ക്കാ​ൻ ഏ​റെ പ​രി​ശ്ര​മി​ച്ചു. ഭാ​ര്യ: ഇ​ന്ദു ബെ​ൻ. കേ​ത​ൻ ഷാ (​ദു​ബൈ), അ​മ​ർ ഷാ (​അ​മേ​രി​ക്ക) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbharatbhaisha
News Summary - bharatbhaisha-uae-gulf news
Next Story