ഭരത് മുരളി നാടകോത്സവം: ശ്രദ്ധേയമായി ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’
text_fieldsകേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവത്തിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ അവതരിപ്പിച്ച നാടകം
അബൂദബി: കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാംദിനം ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ അവതരിപ്പിച്ച ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’ നാടകം ശ്രദ്ധേയമായി. ലളിതമായ സംവിധാനവും ദൃശ്യചാരുതയും നാടകത്തെ മികവുറ്റതാക്കി.
സ്വന്തം മനോസാമ്രാജ്യത്തെ വിപുലപ്പെടുത്താൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ ഒറ്റ ശക്തിക്കും തടയാനൊക്കില്ല എന്ന സന്ദേശമാണ് നാടകം പറയുന്നത്.
ആദിത്യ പ്രകാശ്, നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, ബാബൂസ് ചന്ദനക്കാവ്, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജോസ്കോശി (പ്രകാശവിതാനം), ക്ലിന്റ് പവിത്രൻ (ചമയം), മിഥുൻ മലയാളം (സംഗീതം), ജിനേഷ് അമ്പല്ലൂർ(രംഗസജ്ജീകരണം) എന്നിവ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

