ഭരത് മുരളി നാടകോത്സവം; ശക്തിയുടെ ‘പൊറാട്ട്’ നാളെ
text_fieldsനിഖിൽ ദാസ്
അബൂദബി: 14ാമത് ഭരത് മുരളി നാടകോത്സവത്തിൽ മൂന്നാമത്തെ നാടകമായ അബൂദബി ശക്തി തിയറ്റേഴ്സിന്റെ ‘പൊറാട്ട്’ യുവ സംവിധായകൻ നിഖിൽ ദാസിന്റെ സംവിധാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് എട്ടിന് കേരള സോഷ്യൽ സെന്ററിന്റെ വേദിയിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ പതിമൂന്ന് എഡിഷനുകളിലും നാടകം അവതരിപ്പിച്ച ശക്തി തിയറ്റേഴ്സ് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്ന14ാമത്തെ നാടകമാണ് ‘പൊറാട്ട്’.
പൊറാട്ട് നാടകം എന്ന കലാരൂപത്തെ മുൻനിർത്തി, ഏറ്റവും ലളിതമായ ആഖ്യാന ശൈലിയിൽ നാടകത്തെ രൂപപ്പെടുത്തി എടുക്കുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ നിഖിൽ ദാസ് അഭിപ്രായപ്പെട്ടു.നടന്മാരെ പൊറാട്ടിന്റെ ചുവടുകളും പാട്ടുകളും പരീശീലിപ്പിക്കുകയും പൊറാട്ടു നാടകത്തിലെന്ന പോലെ വിഷയത്തിൽ ഊന്നിനിന്നുകൊണ്ട് അവരുടെ മനോധർമത്തിലൂടെ രംഗങ്ങൾ വികസിപ്പിച്ചെടുത്തും തനതു വാദ്യങ്ങളും വായിപ്പാട്ടുകളും നാടകത്തിനായി ഉപയോഗിച്ചുമാണ് നാടകം രംഗത്തവതരിപ്പിക്കുന്നത്. സമകാലികമായ പരിസരത്തെയും നാടക ഭാഷ്യത്തിൽ കണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

