ഭരത് മുരളി നാടകോത്സവം; ശ്രദ്ധേയമായി ‘ധോമി കിത കിത ധോമി’
text_fields14ാമത് ഭരത് മുരളി നാടകോത്സവത്തിൽ തിയറ്റർ ദുബൈ
ഇന്റർനാഷനൽ അവതരിപ്പിച്ച ‘ധോമി കിത കിത ധോമി’
അബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കന്ന 14ാമത് ഭരത് മുരളി നാടകോ0bത്സവത്തിൽ ശക്തമായ സാമൂഹിക വിമർശനവുമായി ‘ധോമി കിത കിത ധോമി’ അരങ്ങേറി.ഒ.ടി ഷാജഹാന്റെ സംവിധാനത്തിൽ തിയറ്റർ ദുബൈ ഇന്റർനാഷനലാണ് നാടകം അവതരിപ്പിച്ചത്.ശ്രീലങ്കൻ നൃത്ത സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിച്ച ‘ധോമി കിത കിത ധോമി’ എല്ലാ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മീതെയാണ് മാനവികതക്കുള്ള സ്ഥാനമെന്ന സന്ദേശമാണ് നൽകുന്നത്.നാടകത്തിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ ഡോ. ആരിഫ് കണ്ടോത്ത് മികവുറ്റതാക്കി.
ദിവ്യ ബാബുരാജ്, സുഭാഷ് ദാസ്, പുഷ്പ വിജയ്, അക്ഷയ സന്തോഷ്, സോനാ ജയരാജ്, മനോജ് പദ്മനാഭൻ, അനൂപ് രത്ന, വി.വി. ജയരാജ്, സനിൽ കട്ടകത്ത്, ദിലീപ് ലാൽ, വിനയ് ഗോപകുമാർ, അനൂപ് ശ്രീകുമാർ, വിഷ്ണു പയ്യകടത്ത്, അബിസൺ ജോസഫ്, ആസ്റ്റിൻ അബി, എലിയാസ് പി. ജോയ്, വൃന്ദ രംജിത്, ഷെമിനി സി.എം, ശ്രീവിദ്യ രാജേഷ്, തുളസി ആനന്ദ്, സാക്ഷിത സന്തോഷ്, അനൈഷ, ലക്ഷ്മി, രെണിത്, വാരിജിത് എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
നാരു പറൈ ഇസൈ, അലീഷാ ഷാജഹാൻ എന്നിവർ നാടകത്തിന് സംഗീതം പകർന്നപ്പോൾ, സനീഷ് കെ.ഡി. പ്രകാശവും, അലിയാർ അലി രംഗസജ്ജീകരണവും നിയന്ത്രിച്ചു.
വസ്ത്രാലങ്കാരം ഡോ. നിത സലാമും ചമയം മനോജ് പട്ടേനയുമാണ് കൈകാര്യം ചെയ്തത്.
ഭരത് മുരളി നാടകോത്സവത്തിലെ ആറാമത്തെ ദിവസമായ വെള്ളിയാഴ്ച എം.എസ് ശിവകുമാറിന്റെ സംവിധാനത്തിൽ ‘കാപ്പിരിക്കപ്പൽ’ യുവകലാസാഹിതി തോപ്പിൽ ഭാസി നാടകസമിതി അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

