Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരത് മുരളി നാടകോത്സവം; ‘ജീവന്‍റെ മാലാഖ’ മികച്ച നാടകം

text_fields
bookmark_border
ഒ.ടി ഷാജഹാൻ മികച്ച സംവിധായകൻ
ഭരത് മുരളി നാടകോത്സവം; ‘ജീവന്‍റെ മാലാഖ’ മികച്ച നാടകം
cancel
camera_alt

ഒ.ടി. ഷാജഹാൻ (മികച്ച സംവിധായകൻ), ഡോ. ആരിഫ് കണ്ടോത്ത് (മികച്ച നടൻ), ദിവ്യ ബാബുരാജ് (മികച്ച നടി), സാക്ഷിത സന്തോഷ് (മികച്ച ബാലതാരം)

അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച 13ാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റർ ദുബൈ ഇന്‍റർനാഷണൽ അവതരിപ്പിച്ച ‘ജീവന്‍റെ മാലാഖ’ മികച്ച നാടകമായും ഇതിന്‍റെ സംവിധായകൻ ഒ. ടി. ഷാജഹാൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത് മാസ് ഷാർജ അവതരിപ്പിച്ച ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ രണ്ടാം സ്ഥാനം നേടിയപ്പോൾ ശ്രീജിത്ത് രമണന്‍റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്‌സ് അബൂദബി അവതരിപ്പിച്ച ‘അബദ്ധങ്ങളുടെ അയ്യരുകളി’യും എമിൽ മാധവിയുടെ സംവിധാനത്തിൽ ദുബൈ അൽഖൂസ് തിയറ്റർ അവതരിപ്പിച്ച ‘രാഘവൻ ദൈ’യും മൂന്നാം സ്ഥാനം പങ്കിട്ടു.

ഫെമിനിസ്റ്റ് മാനിഫെസ്റ്റോയുടെ സംവിധായകൻ അഭിമന്യു വിനയകുമാർ മികച്ച രണ്ടാമത്തെ സംവിധായകനായും ഡോ. ആരിഫ് കണ്ടോത്തിനെ മികച്ച നടനായും ദിവ്യ ബാബുരാജിനെ മികച്ച നടിയായുംസാക്ഷിത സന്തോഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. ബാബുസ് ചന്ദനക്കാവ് മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മിനി അൽഫോൻസായെ രണ്ടാമത്തെ നടിയായും അമയ ജയചന്ദ്രനെ രണ്ടാമത്തെ ബാലതാരമായും തെരഞ്ഞെടുത്തു.

ജോസ് കോശി (പ്രകാശവിതാനം), ക്ലിന്‍റ്​ പവിത്രൻ (ചമയം), അനിത ശ്രീജിത്ത്, സുമ വിപിൻ (വസ്ത്രാലങ്കാരം), വിജു ജോസഫ് (പശ്ചാത്തല സംഗീതം), അലിയാർ അലി (രംഗവിതാനം) എന്നിവർക്കാണ്​ മറ്റു അവാർഡുകൾ. നാടകോത്സവത്തോടനുബന്ധിച്ച് നടന്ന ഏകാങ്ക നാടകരചന മത്സരത്തിൽ സേതുമാധവൻ പാലാഴി സമ്മാനാർഹനായി. ഒരു മാസം നീണ്ടു നിന്ന നാടകോത്സവത്തില്‍ ഒൻപത് നാടകങ്ങളാണ് രംഗത്തുണ്ടായിരുന്നത്. കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ്​ എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായി.

സെന്‍റർ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ധീൻ, അബൂദബി മലയാളി സമാജം പ്രസിഡന്‍റ്​ സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്‌കുമാർ, റിജേഷ്, എം.കെ. സജീവൻ, സെന്‍റർ വനിതാ വിഭാഗം ആക്ടിങ് കൺവീനർ രജിത വിനോദ്, ബാലവേദി പ്രസിഡന്‍റ്​ മനസ്വിനി വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ വിധിപ്രഖ്യാപനം നടത്തി. തുടർന്ന് ജേതാക്കൾക്കുള്ള അവാർഡ് സമർപ്പണവും നാടകോത്സവത്തിൽ പങ്കെടുത്ത സംഗീതകൾക്കുള്ള പങ്കാളിത്ത സർട്ടീഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങിൽ കേരള സോഷ്യൽ സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bharat Murali Drama Festival Awards
Next Story