ഭരത് മുരളി നാടകോത്സവം: അപേക്ഷ ക്ഷണിച്ചു
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 11ാമത് ഭരത് മുരളി നാടകോത്സവം ജനുവരി ആറിന് കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും. ഒരുമണിക്കൂറില്‍ കുറയാത്ത പരമാവധി രണ്ടു മണിക്കൂര്‍ നീളുന്ന നാടകങ്ങളാണ് അവതരിപ്പിക്കേണ്ടത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകളും സമിതികളും ഡിസംബര്‍ അഞ്ചിനകം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണം. നാടകത്തിന്റെ സംക്ഷിപ്തരൂപത്തിലുള്ള സ്ക്രിപ്റ്റിന്റെ പകര്‍പ്പ് ഇ-മെയില്‍ വഴിയോ നേരിട്ടോ നല്‍കണം.
യു.എ.ഇയിലെ നാടകരചയിതാക്കള്ക്കായി ഏകാംഗ നാടകരചന മത്സരവും സംഘടിപ്പിക്കും. 30 മിനിറ്റ് അവതരണദൈര്ഘ്യമുള്ള രചനകളാണ് പരിഗണിക്കുക. സൃഷ്ടികള്‍ മൗലികമായിരിക്കണം. വിവര്‍ത്തനങ്ങളോ മറ്റു നാടകങ്ങളുടെ വകഭേദങ്ങളോ പരിഗണിക്കില്ല. കഥയോ നോവലോ അധികരിച്ചുള്ള രചനകളും പരിഗണിക്കില്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമര്‍ശിക്കാത്തതും യു.എ.ഇ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതും ആയിരിക്കണം. രചയിതാവിന്റെ പേര്, പ്രൊഫൈല്‍, പാസ്പോര്‍ട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി എന്നിവ ഉൾപ്പെടെ ജനുവരി അഞ്ചിനകം കേരള സോഷ്യല്‍ സെന്ററില്‍ എത്തിക്കണം. ഫോണ്‍: 026314455, 026314456.

