ഭരത് മുരളി നാടകോത്സവം: ശ്രദ്ധനേടി ‘പൂച്ച’
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ ചേതന റാസല്‍ഖൈമ അവതരിപ്പിച്ച കെ.പി ബാബുവിന്റെ ‘പൂച്ച’ ശ്രദ്ധേയമായി. മാധ്യമ പ്രവര്‍ത്തനത്തിന്റെ പോരായ്മകള്‍ വരച്ചുകാട്ടുന്നതാണ് നാടകം. രചനയും സംവിധാനവും നിര്‍വഹിച്ചത് നാടക പ്രവര്‍ത്തകനും ചിത്രകാരനുമായ ബിജു കൊട്ടിലയാണ്.
ബിജു കൊട്ടില, സുര്‍ജിത് വാസുദേവന്‍, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. ഇരുപത്തിയാറോളം അഭിനേതാക്കള്‍ നാടകത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 12കാരിയായ നന്ദിത ജ്യോതിഷാണ് സംഗീത നല്‍കിയത്. പ്രകാശ് പാടിയില്‍ പ്രകാശവിതാനവും രഞ്ജിത്ത്, സോജു, പ്രജീഷ് എന്നിവര്‍ രംഗസജ്ജീകരണവും കൈകാര്യം ചെയ്തു. നാടകോത്സവത്തിന്റെ അഞ്ചാം ദിനമായ ശനിയാഴ്ച രാത്രി 8.30ന് ഹസീം അമരവിളയുടെ സംവിധാനത്തില്‍ അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘സോവിയറ്റ് സ്റ്റേഷന്‍ കടവ്’ നാടകം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

