സ്വര്‍ണം വാങ്ങാന്‍ മികച്ച സമയം
text_fieldsഷംലാല്‍ അഹമ്മദ്
ദുബൈ: സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും മികച്ച സമയമാണിതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടർ ഷംലാല്‍ അഹമ്മദ് പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില.
ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ പ്രമാണിച്ച് 10 ശതമാനം തുക മുന്‍കൂറായി നല്കി ഇപ്പോഴത്തെ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡ് ഒരുക്കിയിട്ടുണ്ട്. ഈ മാസം 22 വരെ ഈ ഓഫർ സ്വീകരിക്കുന്നവർക്ക് ഡയമണ്ട് വൗച്ചറും സമ്മാനമായി നല്‍കും.
ഷോറൂമുകളിലൂടെ നേരിട്ടും മൊബൈല്‍ ആപ്പ് വഴിയും പണമടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും കൂടി ചേരുന്നതോടെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സ്വര്‍ണം വാങ്ങാന്‍ ഏറ്റവും മികച്ച അവസരമാണ് വിപണിയിലുള്ളതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ഉത്സവസീസണ്‍ വരാനിരിക്കുന്നതിനാല്‍, സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് ആകുലപ്പെടാതെ തന്നെ ഉത്സവ ആഭരണ ഷോപ്പിങ് നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

