മികച്ച നികുതി സൗഹൃദ നഗരം; മുന്നിൽ അബൂദബിയും ദുബൈയും
text_fieldsഅബൂദബി: ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തി അബൂദബിയും ദുബൈയും.മള്ട്ടിപൊളിറ്റന് തയാറാക്കിയ 2025ലെ നികുതി സൗഹൃദ നഗര സൂചികയിലാണ് യു.എ.ഇ നഗരങ്ങളായ അബൂദബിയും ദുബൈയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. 164 രാജ്യങ്ങളിലെ നഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ സൂചികയില്‍ ഗള്‍ഫ് മേഖലയിലെ നിരവധി നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മനാമ (4), ദോഹ (5), കുവൈത്ത് സിറ്റി (8), റിയാദ്(12), മസ്കത്ത്(17)എന്നിവയാണ് പട്ടികയില്‍ ആദ്യ ഇരുപതിലെത്തിയ മറ്റു ഗള്‍ഫ് നഗരങ്ങള്‍.ഈ നഗരങ്ങളൊക്കെ കുറഞ്ഞ ആദായ നികുതിയോ അല്ലെങ്കിലും ഒട്ടും ആദായ നികുതി ഈടാക്കാത്തതോ ആയ നഗരങ്ങളാണ്.

