മികച്ച നവാഗത സംവിധായകൻ: ഷാജു വലപ്പന് റിയാദ് ടാക്കീസിന്റെ സ്നേഹാദരവ്
text_fieldsറിയാദ്: രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷനിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഷാജു വലപ്പനെ റിയാദ് ടാക്കീസ് ആദരിച്ചു.
റിയാദിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഷാജു വലപ്പൻ തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചാണ് സിനിമാലോകത്ത് വരവറിയിച്ചത്.
വലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വലപ്പൻ നിർമിച്ച് സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത ‘സ്വാലിഹ്’ മികച്ച ചിത്രമായും, ഷാജു വലപ്പൻ സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രം അദ്ദേഹത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു. സുലൈ അഖിയാൽ ഇസ്ത്രാഹയിൽ നടന്ന ചടങ്ങിൽ റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി അലി ആലുവ, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ എന്നിവരും വൈസ് പ്രസിഡന്റുമാരായ സനു മാവേലിക്കര, ഹരി കായംകുളം എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
കോഓഡിനേറ്റർ ഷൈജു പച്ച, സാമൂഹിക പ്രവർത്തകരായ ബഷീർ കരോളം, രജീഷ് പിണറായി, സജിൻ നിഷാൻ, സന്തോഷ് ഹൈനിക്, നൗഷാദ് സിറ്റി ഫ്ലവർ, ഷിയാസ്, പുഷ്പരാജ്, റിയാസ് വണ്ടൂർ, അൻവർ സാദത്ത്, ഷാഫി നിലമ്പൂർ, അൻസാർ കൊടുവള്ളി, സജീർ സമദ്, നിബിൻ ഇന്ദ്രനീലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

