കിളിക്കുഞ്ഞ് കൂടുകൂട്ടി; ബെൻസ് പുറത്തിറക്കാതെ ശൈഖ് ഹംദാൻ
text_fieldsകിളി കൂടുകൂട്ടിയതിനെ തുടർന്ന് പുറത്തിറക്കാതെ ഒതുക്കിയിട്ടിരിക്കുന്ന വാഹനം
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കരുണയുള്ള മനസ്സിന് മറ്റൊരു ഉദാഹരണം കൂടി.ബെൻസിെൻറ ബോണറ്റിൽ കൂടുകൂട്ടിയ ചെറുകിളിക്കായി തെൻറ വാഹനം ഉപയോഗിക്കാതെ ഒതുക്കിയിട്ടിരിക്കുകയാണ് അദ്ദേഹം. ഹംദാെൻറ പ്രിയ വാഹനമായ മെഴ്സിഡീസ് ബെൻസ് ജി63 എ.എം.ജിയുടെ ബോണറ്റിലാണ് കിളി കൂടുകൂട്ടിയിരിക്കുന്നത്.
അതിൽ മുട്ടയിട്ട് അടയിരിക്കുന്നുമുണ്ട് കിളി. ഇത് ശ്രദ്ധയിൽപെട്ടതോടെ വാഹനം എടുക്കേ െണ്ടന്ന് നിർദേശം നൽകുകയായിരുന്നു.ആരും അടുത്തേക്ക് പോയി കിളിയെ ശല്യപ്പെടുത്താതിരിക്കാൻ വാഹനത്തിന് ചുറ്റും വലയം തീർത്തിട്ടുമുണ്ട്.