ദുബൈ പൊലീസ് വാഹനവ്യൂഹത്തിൽ ബെൻറ് ലിയും
text_fieldsദുബൈ പൊലീസ് സ്വന്തമാക്കിയ ബെന്റ്ലിയുടെ പുതിയ മോഡൽ കാർ
ദുബൈ: ദുബൈ പൊലീസിന്റെ പട്രോൾ വാഹന വ്യൂഹത്തിൽ പുതിയ ആഡംബര അതിഥി കൂടി എത്തി. ബെൻറ്ലിയുടെ ഏറ്റവും പുതിയ മോഡലായ ‘ബെന്റ്ലി ബെന്റായ്ഗ അസൂർ’ ആണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്. ദുബൈ എയർഷോയിലായിരുന്നു പുതിയ വാഹനം സേന പുറത്തിറക്കിയത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡ് മേജർ ജനറൽ ഈദ് മുഹമ്മദ് താനിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും അൽ ഹബ്തൂർ മോട്ടോഴ്സിന്റെയും ബെന്റ്ലി എമിറേറ്റ്സിന്റെയും പ്രതിനിധികളും പങ്കെടുത്തു. എമിറേറ്റിലുടനീളം സേനയുടെ സുരക്ഷ സാന്നിധ്യം വർധിപ്പിക്കാനും അതിവേഗ പ്രതികരണം ഉറപ്പുവരുത്താനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
എസ്.യു.വിയായ ബെന്റ്ലി ബെന്റായ്ഗ അസൂർ മോഡലാണ് പൊലീസിന് കൈമാറിയത്. 542 കുതിരശക്തിയുള്ള എൻജിനാണ് പുതിയ മോഡലിന്റെ കരുത്ത്. 12.1 ലിറ്ററിന് 100 കിലോമീറ്ററാണ് മൈലേജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

