ഖത്തറിനെ വിശ്വാസമില്ലെന്ന് യു.എ.ഇ; പാശ്ചാത്യ നിരീക്ഷണം വേണം
text_fieldsദുബൈ: ഭീകരതയെ ഖത്തർ പിന്തുണക്കുന്നത് അവസാനിപ്പിക്കാൻ പാശ്ചാത്യ നിരീക്ഷണ സംവിധാനം ആവശ്യമാണെന്ന് യു.എ.ഇ. പ്രതിസന്ധി അവസാനിപ്പിക്കാൻ പുറമെനിന്നുള്ള ഇടപെടൽ വേണമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ആണ് ലണ്ടനിൽ പറഞ്ഞത്. ഖത്തറിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതു കൊണ്ടാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നയതന്ത്ര പിന്തുണ ഉറപ്പാക്കാൻ ലണ്ടൻ പര്യടനം നടത്തി വരികയാണ് മന്ത്രി ഗർഗാശ്.
തീവ്രവാദ ഘടകങ്ങൾക്കുള്ള ഫണ്ടിങ് നിർത്താമെന്നതുൾെപ്പടെയുള്ള ഉറപ്പുകൾ ഖത്തർ നൽകിയാൽ പ്രശ്നപരിഹാരത്തിന് തയാറാണ്. എന്നാൽ അത് നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. കാരണം ഖത്തറിനെ വിശ്വസിക്കാനാവില്ല^മന്ത്രി പറഞ്ഞു. കുടുംബ തർക്കമല്ല ഇൗ പ്രതിസന്ധി. വിദേശകാര്യ നയവുമായി ബന്ധപ്പെട്ട ഒന്നാണ്. മുമ്പും പ്രശ്നം വഷളായതാണ്. എന്നാൽ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് നിലപാട് കർക്കശമാക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും യു.എ.ഇ മന്ത്രി കൂട്ടിച്ചേർത്തു.
സഖ്യ രാജ്യങ്ങളായ സൗദി അറേബ്യയും ഇൗജിപ്തും ബഹ്റൈനും ഖത്തറിനെ വിശ്വസിക്കുന്നില്ല. ചർച്ചയുടെ അടിസ്ഥാനം ഇസ്ലാമിക തീവ്രവാദികൾക്കുള്ള സാമ്പത്തിക പിന്തുണ ഖത്തർ അവസാനിപ്പിക്കണമെന്നതാണ്. അതുറപ്പാക്കേണ്ടതുണ്ട്. 2014ൽ നയതന്ത്ര തലത്തിൽ ഇവ പരിഹരിക്കാൻ നങ്ങൾ ശ്രമിച്ചതാണ്. പക്ഷെ പരാജയപ്പെട്ടു. ഖത്തർ അമീർ വാക്കുപാലിച്ചില്ല. അതുകൊണ്ടാണ് ഇത്തവണ ഖത്തറിനെ ബഹിഷ്കരിക്കുമെന്ന് പറഞ്ഞത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമിടയിലുള്ള മങ്ങിയ മേഖലയെ കൂടുതൽ നിർവചിക്കണമെന്നതാണ് മുൻകാലങ്ങളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കിയ പാഠം.
ഭീകരതയെ പരാജയപ്പെടുത്താൻ തീവ്രവാദ ആഖ്യാനങ്ങളെ എതിർക്കേണ്ടതുണ്ട്. ഭീകരവാദികളും അവരെ സഹായിക്കുന്നവരുമായ 59 വ്യക്തികൾക്ക് േദാഹയിൽ നിയന്ത്രണമില്ല. ഇതിൽ 14 പേർ അമേരിക്കൻ വിദേശകാര്യ വകുപ്പും ഒമ്പത് പേർ െഎക്യ രാഷ്്ട്ര സഭയും ഉപരോധം പ്രഖ്യാപിച്ചവരാണ്. ഇത് ഖത്തറിെൻറ വ്യക്തമായ പങ്കിനുള്ള തെളിവാണെന്ന് ഗർഗാശ് പറഞ്ഞു. മിഡിലീസ്റ്റിൽ തീവ്രവാദത്തിെൻറ യഥാർഥ ഉറവിടം സൗദി അറേബ്യയാണെന്ന ആരോപണം ഗർഗാശ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
