തൊഴിൽവിസ അപേക്ഷക്കൊപ്പം സ്വഭാവ സർട്ടിഫിക്കറ്റ് ഇന്ന് മുതൽ
text_fieldsഅബൂദബി: യു.എ.ഇയിൽ തൊഴിൽവിസക്ക് അപേക്ഷിക്കുന്ന വിദേശികൾ സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധന ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. സ്വന്തം രാജ്യത്തെ പൊലീസിൽനിന്നോ സർക്കാർ അധികൃതരിൽനിന്നോ ആണ് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. മറ്റൊരു രാജ്യത്ത് അഞ്ച് വർഷമായി താമസിക്കുന്നവർ രാജ്യത്തെ അധികൃതരിൽനിന്നുള്ള സർട്ടിഫിക്കറ്റ്് ഹാജരാക്കണം. യു.എ.ഇയിൽ ദീർഘകാലമായി താമസിക്കുന്നവർക്ക് ദുബൈ പൊലീസിലോ അബൂദബി പൊലീസിലോ അപക്ഷേ നൽകാം.
വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയെ പോലെ സ്വഭാവ സർട്ടിഫിക്കറ്റും അതത് രാജ്യത്തെ യു.എ.ഇ എംബസിയിൽനിന്നോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽനിന്നോ അറ്റസ്റ്റ് ചെയ്യണം. കുടുംബ വിസയിലും സന്ദർശക വിസയിലും എത്തുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. യു.എ.ഇ മന്ത്രിസഭ തീരുമാന പ്രകാരമാണ് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യു.എ.ഇയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട കമ്മിറ്റി വ്യക്തമാക്കി.
ക്രിമിനൽ പശ്ചാത്തലമുള്ളവരും സ്വന്തം രാജ്യത്ത് അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നവരും യു.എ.ഇയിലെത്തുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും. കാനഡ, ബെൽജിയം, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽവിസക്കൊപ്പം സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് നിബന്ധനയുണ്ട്. യു.എ.ഇയിൽ ചില സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് നേരത്തെ തന്നെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിസ ലഭ്യമാകാൻ ഇത് ആവശ്യമായിരുന്നില്ല.
ദുബൈ പൊലീസിൽനിന്ന് സർട്ടിഫിക്കറ്റ്
ദുബൈ: ദുബൈ പൊലീസിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് കിട്ടാൻ പൊലീസിെൻറ ആപ്ലിേക്കഷൻ വഴി അപേക്ഷ സമർപ്പിക്കാം. എല്ലാ സ്മാർട്ട് ഫോണുകളിലും ഇൗ ആപ്ലിക്കേഷൻ ഇംഗ്ലീഷിലും അറബിയിലും ലഭിക്കും. നിശ്ചിത പേജിൽ സ്വന്തം പേരും എമിറേറ്റ്സ് െഎ.ഡി നമ്പറും അടിക്കുന്നതോടെ രജിസ്ട്രേഷൻ നടപടി ആരംഭിക്കും. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കും. യു.എ.ഇയിൽ താമസിക്കുന്ന വിദേശികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസ് 210 ദിർഹമാണ്.
രാജ്യത്തിന് പുറത്തുനിന്നാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ 300 ദിർഹം നൽകണം. ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ കുറ്റാനേ്വഷണ വിഭാഗ ഒാഫിസിലോ നേരിട്ട് ഹാജരായും അപേക്ഷ സമർപ്പിക്കാം. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് ഇങ്ങനെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
